BREAKING NEWS

പഞ്ചായത്ത് ഹെഡ് ക്ലർക്കിന്റെയും മകളുടേയും ആത്മഹത്യയ്ക്ക് പിന്നിൽ ജോലി രാജിവച്ചു വിദേശത്തേക്ക് പോകാനുള്ള ഭർത്താവിന്റെ നിർബന്ധം?

· · 1 min read
Share: Copied!

ആലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതിനു പിന്നിൽ കുടുംബ പ്രശ്നങ്ങളെന്നു സൂചന. കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(13)യുമാണ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന മെമു ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. മ‍ൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

ഭർത്താവ് വിദേശത്ത്, സ്കൂട്ടറിലെത്തിയ 46 കാരിയായ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കായിരുന്ന പ്രിയയെ മലപ്പുറത്തേക്ക് സ്ഥലംമാറ്റമായിരുന്നു. എന്നാൽ ജോലി രാജിവച്ചു വിദേശത്തേക്കു പോകാൻ ഭർത്താവ് പ്രിയയെ നിർബന്ധിച്ചിരുന്നുവെന്നാണ് സൂചന. ഇതേ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026