BREAKING NEWS

156 യാത്രക്കാരുമായി ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ്

· · 1 min read
Share: Copied!

ന്യൂഡൽഹി: 156 യാത്രക്കാരുമായി പോയ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തരലാൻഡിങ് നടത്തി. എഐ 379 വിമാനം അടിയന്തരലാൻഡിങ് നടത്തിയതായി തായ്‌ലൻഡ് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം ഒൻപതരയോടുകൂടിയാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. 156 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നതാണ് ലഭ്യമായ വിവരം. യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നാണ് വിവരം. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

എനിക്കുവേണ്ടിയാണ് അവൻ വിവാഹം പോലും വേണ്ടെന്നു വച്ചത്, ഇനി പൈലറ്റ് ജോലികൂടി ഉപേക്ഷിച്ച് സ്ഥിരം അച്ഛനൊപ്പമുണ്ടാകുമെന്ന് വാക്കും നൽകി… പക്ഷെ എനിക്കുമുൻപേ അവൻ പോയി- വിതുമ്പി ക്യാപ്റ്റൻ സുമീതിന്റെ പിതാവ്

BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026