BREAKING NEWS

റോഡുകളിലെ കുഴികളും കേടുപാടുകളും തിരിച്ചറിയാൻ എഐ സംവിധാനം പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ; ആദ്യം നടപ്പാക്കുക പ്രധാനമന്ത്രി ഗ്രാമ സഡക് യോജന റോഡുകളിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: സ്മാർട്ട്ഫോൺ വീഡിയോകൾ ഉപയോഗിച്ച് റോഡുകളിലെ കുഴികളും വിടവുകളും മറ്റ് കേടുപാടുകളും തിരിച്ചറിയാൻ നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനം കേന്ദ്ര സർക്കാർ പരീക്ഷിക്കുന്നു. ഗ്രാമീണ റോഡുകളുടെ നിലവാരം വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് (PMGSY) കീഴിലുള്ള റോഡുകളിൽ എഐ സംവിധാനം പരീക്ഷിക്കുന്നതിന് ഗ്രാമവികസന മന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങും (C-DAC) നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസിയും (NRIDA) ചേർന്നാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണുകളിലെ ആപ്പ് വഴി റോഡിന്റെ വീഡിയോകൾ പകർത്തിയാണ് ഇത് വിലയിരുത്തുന്നത്. നിലവിൽ കുഴികൾ, നീളത്തിലുള്ള വിടവുകൾ, കുറുകെയുള്ള വിടവുകൾ, വശങ്ങളിലെ കേടുപാടുകൾ, പാച്ചുകൾ, കാടുപിടിച്ചതുകൊണ്ടുള്ള തടസങ്ങൾ തുടങ്ങി ഏഴ് തരം കേടുപാടുകൾ തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയും.

റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഒരു സഹായം എന്ന നിലയിൽ മാത്രമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. എഐ നൽകുന്ന റിപ്പോർട്ടുകൾ എൻജിനീയർമാർ നേരിട്ടെത്തി പരിശോധിച്ച് അളവുകൾ ഒത്തുനോക്കും.

പൂനെ, ലഖ്‌നൗ, അസമിലെ കാംരൂപ്, മേഘാലയയിലെ റി-ഭോയ് എന്നീ പ്രദേശങ്ങളിലാണ് ഇതിന്റെ ആദ്യഘട്ട ട്രയലുകൾ നടന്നത്. പിന്നീട് കാൺപൂരിലും ഭോപ്പാലിലെ ബെറാസിയയിലും വികസിപ്പിച്ച പതിപ്പ് പരീക്ഷിച്ചു. കരാറുകാർ അറ്റകുറ്റപ്പണി നടത്തേണ്ട അഞ്ച് വർഷത്തെ ‘ഡിഫക്ട് ലയബിലിറ്റി പീരീഡ്’ കാലയളവിൽ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇത് സഹായിക്കും.

പൗരത്വത്തിന് മുമ്പ് വോട്ടർപട്ടികയിൽ പേരു ചേർത്തെന്ന പരാതി; സോണിയ ഗാന്ധിക്കെതിരായ ഹർജി വീണ്ടും പരിഗണിക്കാൻ കോടതി; ‘സോണിയക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് യുക്തിരഹിതവും നിയമവിരുദ്ധവും‘

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026