BREAKING NEWS

5,000 മുടക്കിയാൽ കിട്ടുക ഒരു കോടി, വിദേശത്തുള്ളവരുടെ അക്കൗണ്ടിലെ പണം പോലും നിങ്ങളുടെ കീശയിലെത്തും!! ആനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 45 ലക്ഷം, ഡെഡ് മണി തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ, തൃശൂർ കേന്ദ്രീകരിച്ച് നടന്നത് ഏകദേശം 500 കോടിയുടെ തട്ടിപ്പ്? മൂന്നുപേർക്കെതിരെ കേസ്

· · 1 min read
Share: Copied!

തൃശ്ശൂർ: പാതിവില തട്ടിപ്പിനു പിന്നാലെ  തൃശ്ശൂരിൽ കേന്ദ്രീകരിച്ചു ന‍ടന്ന ഡെഡ് മണി തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് വൻ തട്ടിപ്പ് നടത്തിയത്. വിദേശത്തുമരിച്ചവരുടെ നിക്ഷേപം വരെ അക്കൗണ്ടിലെത്തുമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അതേസമയം ഇറിഡിയം ലോഹ ശേഖരത്തിൻറെ പേരിലും പണം വാങ്ങി പറ്റിച്ചതായി പരാതിയുണ്ട്. തൃശ്ശൂർ കേന്ദ്രീകരിച്ച് ഇതുവരെ 500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.

ഐപിൽ മത്സരങ്ങൾ ആരംഭിക്കാൻ പോവുന്നു..!! വിവാഹ ജീവിതം രണ്ടുവർഷം മാത്രം.., മൂന്നു വർഷമായി കഴിയുന്നത് വേർപിരിഞ്ഞ്..!! ചാഹലും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നടപടികൾ വേ​ഗത്തിലാക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി… പ്രത്യേകം ഇളവ് നൽകി..

സംഭവം ഇങ്ങനെ- രാജ്യത്തെ വിവിധ ബാങ്കുകളിലായി അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് പുതിയ തട്ടിപ്പ്. 5,000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഇതുകേട്ട് ആയിരക്കണക്കിന് ആളുകളാണ് കെണിയിൽ കുടുങ്ങിയത്. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മാടായിക്കോണം സ്വദേശി മനോജിൻറെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. തട്ടിപ്പിൽ തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികൾ.

FACT CHECK പൂര്‍ണ കുംഭമേളയ്ക്ക് അമേരിക്കന്‍ ജനസംഖ്യയുടെ ഇരട്ടി ആളുകള്‍ എത്തിയോ?:  ആദിത്യ നാഥിന്റെയും മോദിയുടെയും 66 കോടിയുടെ കണക്കുകള്‍ തവിടുപൊടി; മരണവും ഇരട്ടിയിലേറെ?; ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ ഇതാ

ഇവർ 2018 മുതൽ പല തവണകളായി 31,000 രൂപ തട്ടിയതായാണ് പരാതി. പ്രതികൾ ഇറിഡിയം ലോഹ ശേഖരത്തിൻറെ പേരിലും പണം വാങ്ങിയതായും പറയുന്നു. തട്ടിപ്പിന് ഇരയായി പ്രവാസിയായ ആനന്തപുരം സ്വദേശി മോഹനന് നഷ്ടപ്പെട്ടത് 45 ലക്ഷം രൂപയാണ്.  പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസിയൊട്ടിച്ച് ഒപ്പിട്ടുനൽകും. എത്ര കോടിയാണോ തിരികെ കിട്ടുക അതിന് ആനുപാതികമായ കറൻസിയാണ് കടലാസിൽ ഒട്ടിക്കുന്നത്. റിസർവ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള വ്യാജ രേഖയും പ്രതികൾ നൽകിയതായി പറയുന്നു.

തട്ടിപ്പിൽപ്പെട്ടവരിൽ കൂടുതലും തൃശ്ശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ളവരാണ്. ഏകദേശം നാലു കോടിയോളം രൂപ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. നാണക്കേട് ഭയന്ന് പലരും പരാതി നൽകിയിട്ടില്ല. നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം മാർച്ച് 31 വരെ സാവകാശം തേടി വാങ്ങിയ പണം തിരികെ നൽകാമെന്നും അതുവരെ പോലീസിൽ പരാതി നൽകരുതെന്നും ആവശ്യപ്പെട്ട് പ്രതികൾ ബന്ധപ്പെട്ടതായും സൂചനകളുണ്ട്.

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026