BREAKING NEWS

‘എട്ടാം പ്രതിയുടെ മോട്ടീവ് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞത്, കാവ്യയുടെ അമ്മയുമായി മഞ്ജു ഇക്കാര്യം സംസാരിച്ചിരുന്നു!!ഈ കൂറുമാറിയവർ ആരാണ്? ദിലീപിന്റെ ഭാര്യ, അനിയൻ, അളിയൻ, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സിദ്ദീഖ്, ഇടവേള ബാബു… ഈ തെളിവുകൾ എല്ലാം പറഞ്ഞിട്ട് മേഡം പറയുകയാണ് ദേർ ഈസ് നോ മോട്ടീവ്’- അഡ്വ.ടി ബി മിനി

· · 1 min read
Share: Copied!

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള കൃത്യമായ പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ലയെന്ന് കോടതി വിധിയിൽ പറയുകയാണെന്നും എന്നാൽ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങൾ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനി വെളിപ്പെടുത്തൽ നടത്തിയത്.

‘എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങൾ കോടതിയിൽ ഹാജരാക്കിയുണ്ട്. ചില ആളുകൾ പറയുകയാണ് 20 സാക്ഷികൾ കൂറുമാറിയെന്ന്. 261 സാക്ഷികളിൽ 20 പേര് കൂറുമാറി. ഈ കൂറുമാറിയവർ ആരാണ്?, അല്ലെങ്കിൽ ആരായിരുന്നു? ദിലീപിന്റെ ഭാര്യ, അനിയൻ, അളിയൻ, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ സിദ്ദീഖ്, ദിലീപിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഇടവേള ബാബു… അത്തരം ആളുകൾ കൂറുമാറും. എങ്കിലും പല കാര്യങ്ങൾ കണ്ടെത്താൻ പോലീസ് ചില ആളുകളെ സാക്ഷിയാക്കി ചേർക്കും. അതാണ് ഇൻവെസ്റ്റിഗേഷൻ എന്ന് പറയുന്നത്. ഇൻവെസ്റ്റിഗേഷനും എൻക്വയറിയും തമ്മിൽ വ്യത്യാസമുണ്ട്. ഈ തെളിവുകൾ എല്ലാം പറഞ്ഞിട്ട് മേഡം പറയുയാണ് ദേർ ഈസ് നോ മോട്ടീവ്’- ടി ബി മിനി പറഞ്ഞു.

അതുപോലെ മഞ്ജുവാര്യരും ദിലീപും തമ്മിൽ വേർപിരിയാൻ കാരണ, ദിലീപും കാവ്യാ മാധവനും തമ്മിൽ നടന്ന ചാറ്റിങ്ങ് മഞ്ജുവാര്യർ കണ്ടെത്തിയതാണ്. ഈ ചാറ്റ് ദിലീപ് തന്നെ മഞ്ജുവാര്യർക്ക് നൽകിയ പഴയ മൊബൈലിൽ നിന്നാണ് കണ്ടെത്തിയതെന്നും അഭിഭാഷക പറഞ്ഞു. മഞ്ജുവാര്യർ ഇക്കാര്യം കോടതിയിൽ പറഞ്ഞിരുന്നു. ഗീതുമോഹൻദാസും അതിജീവിതയുമെല്ലാം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സാഹചര്യ തെളിവുകൾ എല്ലാം കൊടുത്തിരുന്നുവെന്നും അഭിഭാഷക വ്യക്തമാക്കി. മാത്രമല്ല കാവ്യമാധവന്റെ അമ്മയുമായി മഞ്ജുവാര്യർ ഇക്കാര്യം സംസാരിച്ചിരുന്നു. പ്രതിക്ക് അതിജീവിതയോട് ഉണ്ടാകാനുള്ള വൈരാഗ്യത്തിന്റെ മോട്ടീവ് ഇതാണെന്നും മിനി പറഞ്ഞു.

‘എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞതിന് ശേഷം പ്രതി ഒരു ഡിവോഴ്‌സ് പെറ്റീഷൻ കൊടുത്തിരുന്നുവെന്നാണ് കോടതി പറഞ്ഞത്. ആരൊക്കെയോ ഇടപെട്ട് അത് ജോയിൻ ഡിവോഴ്‌സിലേക്ക് എത്തി. ആദ്യം നൽകിയ ഡിവോഴ്‌സ് പെറ്റീഷനിൽ എഴുതിയ മുഴുവൻ ആരോപണവും ഞാൻ പിൻവലിക്കുന്നുവെന്നാണ് ജോയിന്റ് ഡിവോഴ്‌സ് പെറ്റീഷനിൽ പറഞ്ഞിരിക്കുന്നത്. ആ പെറ്റീഷനും പിൻവലിക്കുന്നുവെന്ന് പ്രതി പറഞ്ഞു. അങ്ങനെ വരുമ്പോൾ ആ പെറ്റീഷൻ എവിഡൻസിന് വാല്യൂ ഉണ്ടാവില്ല. പക്ഷേ നമ്മുടെ മേഡം പറയുന്നത് ആദ്യത്തേതാണ് എവിഡൻസിൽ എടുക്കു എന്നാണ്’-

ഈ കേസിൽ ആളുകൾക്ക് മിനിമം കോമൺ സെൻസ് വേണം, തങ്ങൾ തോറ്റിട്ടില്ല- മിനി വ്യക്തമാക്കി. നമ്മുടെ അതിജീവിത വിജയിച്ചിരിക്കുകയാണ്. ലോകം മുഴുവനുള്ള മലയാളികൾ എന്നോട് വിളിച്ച് മാഡം എത്ര പൈസ വേണം, ഞങ്ങളുടെ പ്രാർത്ഥനകളുണ്ട്, ഞങ്ങളുടെ മക്കളുടെ കണ്ണീരുണ്ട്, ഞങ്ങളുടെ കുടുംബത്തിലെ കണ്ണീരുണ്ട്, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും മിനി പറഞ്ഞു. താൻ കോടതി വിധിയെ വിമർശിക്കുന്നില്ലെന്നും ഫെയർ ക്രിട്ടിസിസമാണ് നടത്തുന്നതെന്നും ടിബി മിനി കൂട്ടിച്ചേർത്തു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026