BREAKING NEWS

റോഡുകള്‍ നിസ്കരിക്കാനുള്ളതല്ല, യാത്ര ചെയ്യാനുള്ളത്, ആളുകള്‍ കൂടുതലാണെങ്കില്‍ ഷിഫ്റ്റുകളായി നിസ്കരിക്കണം, വീട്ടില്‍ സ്ഥലമില്ലെങ്കില്‍ ആളുകളുടെ എണ്ണം കുറക്കണം- ആദിത്യനാഥ്

· · 1 min read
Share: Copied!

ലഖ്‌നൗ: പൊതുനിരത്തുകളില്‍ നമസ്‌കാരം നടത്താൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആളുകൾ കൂടുതലുണ്ടെങ്കിൽ ആവശ്യമെങ്കിൽ ഷിഫ്റ്റുകളായി നമസ്‌കാരം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു.പി. മുഖ്യമന്ത്രി.

റോഡുകൾ പൊതുജനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണെന്നും അവിടെ ഗതാഗതം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നും യു.പിയിൽ ഇപ്പോൾ ഇത്തരത്തിലുള്ള പ്രവണതകൾ പൂർണ്ണമായും ഇല്ലാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഉത്തർപ്രദേശിൽ ആളുകൾ ഇപ്പോൾ റോഡിൽ നമസ്‌കരിക്കാറില്ലേ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അവിടെയൊന്ന് പോയി നോക്കൂ, ഇപ്പോൾ അങ്ങനെ സംഭവിക്കാറേയില്ല എന്നാണ് ഞാൻ അവർക്ക് നൽകുന്ന മറുപടി. റോഡുകൾ ജനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ്.

ആർക്കെങ്കിലും വന്ന് വഴി ജംഗ്ഷനുകളിൽ തടസ്സമുണ്ടാക്കാൻ അവകാശമുണ്ടോ? ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താൻ ആർക്കും അധികാരമില്ല. ആളുകളുടെ എണ്ണം കൂടുതലാണെന്ന് ചിലർ എന്നോട് പറഞ്ഞപ്പോൾ, എങ്കിൽ ഷിഫ്റ്റുകളായി നമസ്‌കാരം നിർവഹിക്കാനാണ് ഞാൻ മറുപടി നൽകിയത്. വീട്ടിൽ സ്ഥലമില്ലെങ്കിൽ അതിനനുസരിച്ച് ആളുകളുടെ എണ്ണം ക്രമീകരിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026