BREAKING NEWS

ബിജെപി അജണ്ട നടപ്പിലാക്കാനാണ് ശ്വേതയുടെ ശ്രമം, ലക്ഷ്മിപ്രിയ കൂട്ടുകെട്ട് അതിന് ഉദാഹരണമാണ്, അൻസിബ മതപരിവർത്തനത്തിന് ശ്രമിച്ചെന്ന കള്ളക്കഥ സിനിമയാക്കിയാൽ ഉത്തരേന്ത്യയിൽ നന്നായി ഓടും, ആരോപണവുമായി എഎംഎംഎ അംഗങ്ങള്‍

· · 1 min read
Share: Copied!

കൊച്ചി: ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനെതിരെ ആരോപണങ്ങളുമായി എഎംഎംഎയിലെ ഒരു കൂട്ടം അംഗങ്ങള്‍. ‘അമ്മ’യില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോന്‍ ശ്രമിച്ചെന്നും പരാതി പറഞ്ഞ അന്‍സിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും ഇവര്‍ ആരോപിച്ചു. മാലാ പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്‍, മായാ വിശ്വനാഥ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ‘അമ്മ’യില്‍ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മാലാ പാര്‍വതി പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്വേത ശ്രമിച്ചു എന്നത് ആരോപണം അല്ല അനുഭവമാണെന്ന് പറഞ്ഞ ഇവര്‍ ബിജെപി മുന്‍ കൗണ്‍സിലര്‍ പത്മജയുടെ അഭിമുഖം എടുത്ത് കാണിച്ചു. അന്‍സിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചത്. ബാബുരാജ് ഉന്നയിച്ച ആരോപണത്തില്‍ നിന്ന് ഇറങ്ങി ഓടിയത് എന്തിനാണ്? അപെക്‌സ് ബോഡിക്ക് തീരുമാനം എടുക്കാം എന്നാണ് ‘അമ്മ’യുടെ നിയമം. അങ്ങനെ ജനറല്‍ ബോഡി തീരുമാനിച്ച കണ്‍വീനറെ ആണ് ഇന്നലെ നാണംകെടുത്തി പടിയിറക്കിയതെന്നും മാലാ പാര്‍വതി വിമര്‍ശിച്ചു. എന്തോ ഒരു അജണ്ട നടപ്പിലാക്കാനാണ് ശ്വേതയുടെ തിരിച്ചുവരവ് എന്ന് സംശയിക്കുന്നു. ബിജെപി അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷ്മിപ്രിയ കൂട്ടുകെട്ട് അതിന് ഉദാഹരണമാണ്.

അന്‍സിബയ്ക്ക് പിന്നില്‍ മതതീവ്രവാദികള്‍ ഉണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. എങ്കില്‍ തെളിവ് പുറത്തുവിടാത്തത് എന്തുകൊണ്ടെന്നും മാലാ പാര്‍വതി ചോദിച്ചു. അൻസിബ മതപരിവർത്തനത്തിന് ശ്രമിച്ചെന്ന കള്ളക്കഥ സിനിമയാക്കിയാൽ ഉത്തരേന്ത്യയിൽ നന്നായി ഓടും. അതിനെയാണ് എതിർത്തതെന്നും മാലാ പാര്‍വതി പറഞ്ഞു. ആരോപണ വിധേയരെ സഹായിക്കുകയാണോ കേരള പൊലീസ് ചെയ്യുന്നതെന്ന് അന്‍സിബ ഹസന്‍ ചോദിച്ചു. പരാതിയുമായി വരുന്ന സ്ത്രീകളെ അപമാനിക്കുകയാണോ പൊലീസ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രി പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത പൊലീസ് ആണോ കേരളത്തിലുള്ളത്. നീതി കിട്ടാന്‍ കോടതിയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. കമ്മീഷണര്‍ സംസാരിക്കുന്ന വീഡിയോ കണ്ടു. ഇത് അമ്മ സംഘടനക്കുള്ളില്‍ തീരേണ്ട പ്രശ്‌നമാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ജിഹാദി എന്ന് വിളിച്ചത് എങ്ങനെയാണ് തമാശയായി പൊലീസിന് കാണാന്‍ കഴിയുന്നത്. അത് വേദനയുണ്ടാക്കി. കോടതി വിധിയില്ലാതെ ശ്വേതാ മേനോന്‍ അമ്മ ഓഫീസില്‍ വന്നാല്‍ തടയുമെന്നും അന്‍സിബ പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026