Uncategorized

കടം നൽകിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാന്‍ വ്യാജ ആരോപണമുന്നയിക്കുന്നു, അത് മാനസികമായി തളര്‍ത്തി, സത്യം വിജയിക്കും, മാനനഷ്ടമായി രണ്ട് കോടി രൂപ വേണം, മുൻ ഭർത്താവിന്റെ സ​ഹോദരിക്കെതിരെ കേസ് കൊടുത്ത് നടി ഹൻസിക മോട്ട്‌വാനി

· · 1 min read
Share: Copied!

മുൻ ഭർത്താവിന്റെ സഹോദരിയും ടെലിവിഷൻ താരവുമായ മുസ്കാൻ നാൻസി ജെയിംസിനെതിരെ മാനനഷ്ട കേസ് നൽകി നടി ഹൻസിക മോട്ട്‌വാനി. മുംബൈ സെഷൻസ് കോടതിയിലാണ് ഹൻസിക ഹർജി ഫയൽ ചെയ്തത്. രണ്ട് കോടി കോടി രൂപ ആവശ്യപ്പെട്ടാണ് താരം മാനനഷ്ട കേസ് കൊടുത്തത്.തനിക്കെതിരെ പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാൻ നിർദേശിക്കണമെന്നും ഹൻസിക ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വ അദ്‌നാൻ ഷെയ്ഖ് മുഖേനെയാണ് താരം ഹർജി ഫയൽ ചെയ്തത്. ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്ട്‌വാനിയുടെ മുൻഭാര്യയാണ് മുസ്കാൻ.

തനിക്കെതിരെ സോഷ്യൽ മീഡിയയിലൂട മുസ്കാൻ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ഹൻസിക ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഹൻസികയ്ക്കും സഹോദരൻ പ്രശാന്തിനുമെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തേ മുസ്‌കാൻ ഉന്നയിച്ചിരുന്നു. എന്നാൽ താൻ കടം നൽകിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ഹൻസിക ഹർജിയിൽ പറഞ്ഞു. പ്രശാന്തുമായുള്ള വിവാഹത്തിന്റെ സമയത്താണ് മുസ്‌കാൻ തന്റെ പക്കൽ നിന്ന് ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും മുസ്‌കാൻ ഈ തുക നൽകിയില്ലെന്നും ഹൻസിക ഹർജിയിൽ പറയുന്നു.

സഹോദരന്റെ വിവാഹത്തിൽ താൻ ചെറിയ ഇടപെടൽ മാത്രമേ നടത്തിയിട്ടുള്ളൂ. വിവാഹത്തിന് ശേഷം ഇരുവർക്കുമൊപ്പമല്ല താൻ താമസിച്ചിരുന്നത്. കാലക്രമേണ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഹൻസിക പറഞ്ഞു. സിവിൽ മാനനഷ്ട കേസിന് പുറമെ മുസ്‌കാനെതിരെ ക്രിമിനൽ മാനനഷ്ട കേസും ഹൻസിക നൽകിയിട്ടുണ്ട്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഈ കേസ് നൽകിയത്. ‘‘കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന അപകീർത്തികരമായ മാധ്യമ പ്രസിദ്ധീകരണങ്ങളിൽ ഞങ്ങളുടെ ക്ലയന്റ്, മിസ് ഹൻസിക മോട്ട്‌വാനി വളരെയധികം അസ്വസ്ഥയായിരിക്കുന്നു. പ്രതിയും സഹോദരനും തമ്മിലുള്ള വൈവാഹിക ബന്ധത്തിൽ അവരുടെ പങ്ക് വളരെ നിസ്സാരമായിരുന്നു.

ഹൻസിക ഫയൽ ചെയ്ത നിലവിലുള്ള ക്രിമിനൽ അപകീർത്തി കേസ് ഇതിനോടകം തന്നെ പുരോഗമിച്ചു കഴിഞ്ഞു, നിയമപ്രകാരം ആവശ്യമായ എല്ലാ നടപടികളിലും അവർ പങ്കെടുത്തിട്ടുണ്ട്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അവർ മാധ്യമങ്ങളോട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.

മാധ്യമങ്ങളിലൂടെ തുടർച്ചയായതും അനുചിതവുമായ വ്യക്തിഹത്യയെ കണക്കിലെടുത്ത്, നഷ്ടപരിഹാരത്തിനും നിർദ്ദിഷ്ട ആശ്വാസങ്ങൾക്കും വേണ്ടി ഉചിതമായ സിവിൽ നടപടികൾ അവർ ആരംഭിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളെ ഒരു കോടതി കണ്ടെത്തലുകളോ ഉത്തരവുകളോ പിന്തുണയ്ക്കുന്നില്ല, അവ ഞങ്ങളുടെ ക്ലയ്ന്റിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്താനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളതാണ്. നിയമപരമായ നടപടിക്രമങ്ങളിലൂടെ സത്യം വിജയിക്കുമെന്നതിൽ ഞങ്ങളുടെ ക്ലയ്ന്റ് വിശ്വസിക്കുന്നു.’’- എന്നാണ് ഹൻസികയുടെ അഭിഭാഷകൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026