BREAKING NEWS

ഒന്നും ആയിട്ടില്ല, നടിയെ ആക്രമിച്ച കേസ് വാദിക്കാൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരും… അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി, ഇന്ന് ചിത്രം മാറി… അഡ്വ. ടി.ബി. മിനി

· · 1 min read
Share: Copied!

നടിയെ ആക്രമിച്ച കേസിന് ക്രിമിനൽ കേസ് എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി. ഈ കേസ് വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയാണെന്നാണ് താൻ വിശ്വസിക്കുന്നത്. അതിനാൽ കേസ് ഒന്നുമായില്ലെന്ന് സൂചന നൽകി അഡ്വ.മിനി. ഹൈക്കോടതിയിൽ കേസ് നടത്താൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരുമെന്നും ടി.ബി. മിനി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

നടിയെ ആക്രമിച്ച കേസ് ഏറ്റെടുക്കാൻ വക്കീലന്മാർ ഇല്ലാതിരുന്നതും അടച്ചിട്ട കോടതിമുറിയിലാണ് വിചാരണ നടന്നത് എന്നതും തെളിവുകളെ സംശയമുനയിലാക്കി. ഇന്ന് ചിത്രം മാറി. ഒരുപാട് വക്കീലന്മാർ വിധി വായിച്ചു. തെളിവുകൾ അറിഞ്ഞു. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. കൂടുതൽ അന്വേഷണം പോലും സാധ്യമാണെന്നും അതിനായി അഡ്വ. ടി.ബി. മിനി. നമ്മൾ ഇന്ത്യയിലെ തന്നെ നല്ല സീനിയർ ക്രിമിനൽ ലോയറെ കൊണ്ടുവരും നമ്മൾ ടീം ആയി അവരെയും പ്രോസിക്യൂഷനേയും contradiction ഇല്ലാതെ സഹായിക്കും. അതിൽ research പ്രധാനമാണെന്നും അഡ്വക്കേറ്റ് കൂട്ടിച്ചേർത്തു.

ടി.ബി. മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നടിയെ ആക്രമിച്ച കേസിന് ഒരു ക്രിമിനൽ കേസ് എന്നതിലപ്പുറമുള്ള പ്രാധാന്യം ഉണ്ട്. ഈ കേസ് ഏറ്റെടുക്കുവാൻ വക്കീലന്മാർ ഉണ്ടായില്ല എന്നതിനാലും വിചാരണ ഇൻക്യാമറ ആയിരുന്നതിനാലും ജഡ്ജ്‌മെന്റ് പുറത്തു വരുന്നതുവരെ തെളിവുകൾ സംശയമുനയിലായിരുന്നു. അതിജീവിതയ്ക്ക് (വിക്ടിം) ട്രയൽ കോടതിയിൽ സിആർപിസിയോ ബിഎൻഎസ്സോ യാതൊരു ഇടപെടലിനും പഴുതു നൽകുന്നില്ല. മാത്രമല്ല അതിജീവിതയുടെ അഭിഭാഷകർ, പ്രോസിക്യൂഷനുമായി നല്ല ബന്ധത്തിലും ഒരേ ലീഗൽ ഫ്രെയിമിലും പോയില്ലെങ്കിൽ പ്രതി അതുമൂലം രക്ഷപ്പെടും.

Contradiction ആണ് പ്രതി രക്ഷപ്പെടുന്നതിന് എപ്പോഴും കാരണം. അതിനാൽ ഇപ്പോൾ ജഡ്ജ്‌മെന്റ് പുറത്ത് വന്നു. നിരവധിവക്കീലമാർ എതിരായും അനുകൂലമായും പല കാര്യങ്ങളും പ്രോസിക്യൂഷനെ കുറിച്ച് പറയുന്നുണ്ട്. ഏതൊരു ക്രിമിനൽ കേസും പ്രതിയെ വെറുതെ വിടുന്നതിന് കോടതി പറയുക സംശയാതീതമായി പ്രോസിക്യൂഷന് കേസ് തെളിയിക്കുവാൻ കഴിഞ്ഞില്ല എന്നതാണ്. സംശയം ഉണ്ടാക്കിയാൽ മാത്രം മതി പ്രതിക്ക്. സംശയം തീരെ ഇല്ലാതെ തെളിയിക്കണം പ്രോസിക്യൂഷന്. പക്ഷെ ഗൂഢാലോചന അങ്ങനെയല്ല. പ്രതിക്ക് തെളിയിക്കപ്പെടേണ്ട ഘട്ടങ്ങളുണ്ട്.

അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു. ഇന്ന് ചിത്രം മാറി. ഒരുപാട് വക്കീലന്മാർ ഈ ജഡ്ജ്‌മെന്റ് വായിച്ചിരിക്കുന്നു. തെളിവുകളും അറിഞ്ഞിരിക്കുന്നു. അതീജീവിതക്ക് നീതികിട്ടണം എന്ന ചിന്തയിൽ ക്രിയാത്മക വിമർശനങ്ങൾ, legal errors and omissiosn എനിക്ക് Perosnal ആയി അയച്ചു തരാവുന്നതാണ്. ഹൈക്കോടതിയിൽ അതിജീവിതയുടെ വക്കീലിന് നല്ല രീതിയിൽ കേസ് Present ചെയ്യാം. നമ്മൾ ഇന്ത്യയിലെ തന്നെ നല്ല സീനിയർ ക്രിമിനൽ ലോയറെ കൊണ്ടുവരും നമ്മൾ ടീം ആയി അവരെയും പ്രോസിക്യൂഷനേയും contradiction ഇല്ലാതെ സഹായിക്കും. അതിൽ research പ്രധാനമാണ്.

എല്ലാവരുടേയും legal അഭിപ്രായം പരിഗണിക്കും. So നിങ്ങൾ വക്കീലന്മാർക്ക്, നിങ്ങൾക്ക് അതിജീവിതയുടെ നീതി ഉറപ്പാക്കണം എന്ന് താൽപര്യമുണ്ടെങ്കിൽ അഭിപ്രായങ്ങൾ Perosnal ആയി എനിക്ക് whatsup ചെയ്യാം. ഒന്ന് അറിയുകയാണ്. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. ഇനിയും further investigation പോലും സാധ്യമാണ്. മേൽ കോടതികൾ കുറേ കൂടെ ലീഗൽ Analysing സാധ്യമാണ്. പഠനം അതിൽ പ്രധാനവുമാണ്. ഈ കേസ് സമൂഹത്തിന്റെയാണ്. വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല. എന്ന് ഞാൻ വിശ്വസിക്കുന്നു.

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026