CINEMA

‘ക്ലാവ് പിടിച്ച വിളക്കായിരുന്നു;തേച്ച് മിനുക്കി എടുത്തതാണ്; ഒരുദിവസം കൊണ്ട് സ്വിച്ച് ഇട്ടപോലെ ഒരാളെ മാറ്റി എടുക്കാന്‍ പറ്റില്ല, ക്ഷമ വേണം; ചേട്ടന്‍ പതിയെ മാറി മാറി ഇപ്പോഴെന്‍റെ നല്ലൊരു ഭര്‍ത്താവാണ്‘ – ജിഷിനെക്കുറിച്ച് അമേയ

· · 1 min read
Share: Copied!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ജിഷിൻ മോഹൻ. ബി​ഗ് ബോസ് മത്സരാർത്ഥിയെന്ന നിലയിലും ജിഷിൻ ശ്രദ്ധിക്കപ്പെട്ടു. തന്റെ ആദ്യ വിവാഹജീവിതം, ഡിവോഴ്സ്, ലഹരി ഉപയോദം എന്നിവയെക്കുറിച്ചെല്ലാം ജിഷിൻ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിത പ്രതിസന്ധികൾ തളർത്തിയപ്പോൾ തന്നെ കരകയറ്റിയത് നടി കൂടിയായ അമേയ നായർ ആയിരുന്നുവെന്നും ജിഷിൻ പറഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തോളം പരസ്പരം അടുത്തറിഞ്ഞ ഇവരുവരും അടുത്തയിടെ വിവാഹവും കഴിച്ചു. ഇപ്പോഴിതാ ജിഷിനെ കുറിച്ച് അമേയ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ക്ലാവ് പിടിച്ച വിളക്ക് പോലെയായിരുന്നു ജിഷിൻ എന്നും അതിനെ തേച്ച് മിനുക്കി എടുത്തതാണെന്നും അമേയ പറയുന്നു. “മറ്റൊരാളുടെ നാവിന്‍ തുമ്പില്‍ നിന്നും ഞാനൊരാളേയും വിലയിരുത്താറില്ല. എനിക്ക് ഒരിക്കലും ഒക്കെ ആല്ലാത്തൊരാളായിരുന്നു ജിഷിന്‍ ചേട്ടന്‍. പക്ഷേ എവിടെയോ ഇയാളിലൊരു നന്മയുണ്ടെന്ന് തോന്നി. കറക്ട് റൂട്ട് കിട്ടിയാല്‍ ശരിയാകുമെന്ന് തോന്നി. അതിന് വേണ്ടി ഞാന്‍ എഫേര്‍ട്ട് ഇട്ടു. ഇവിടെ വരെ എത്തിയത് അതുകൊണ്ടാണ്. ക്ലാവ് പിടിച്ച് കിടക്കുന്ന വിളക്കെന്ന് പറയില്ലേ. അതൊന്നെടുത്ത് കഴുകി വച്ചാല്‍ നല്ല ഐശ്വര്യമുള്ളതാണ്. എല്ലാവരും പറഞ്ഞും പറയിപ്പിച്ചുമൊക്കെ മോശമാക്കി ഇട്ടിരിക്കുകയാണ്. എന്തുകൊണ്ട് ആയാള്‍ക്കൊരു കൈ കൊടുത്തു കൂടാ എന്ന് എനിക്ക് തോന്നി. ചിലപ്പോൾ എന്നെ കുഴിയിലേക്ക് വലിച്ചിടാനും പറ്റും കയറി വരാനും പറ്റും. നല്ലൊരു കൈ തന്നിട്ടുണ്ട്. കയറി വന്നാല്‍ നിങ്ങള്‍ക്ക് നല്ലതെന്ന് ഞാന്‍ ചേട്ടനോട് പറഞ്ഞിരുന്നു. പുള്ളി കയറിയും വന്നു. ഒരുദിവസം കൊണ്ട് സ്വിച്ച് ഇട്ടപോലെ ഒരാളെ മാറ്റി എടുക്കാന്‍ പറ്റില്ല. ക്ഷമ വേണം. ചേട്ടന്‍ പതിയെ മാറി മാറി ഇപ്പോഴെന്‍റെ നല്ലൊരു ഭര്‍ത്താവാണ്”, എന്നാണ് അമേയ പറയുന്നത്.

തങ്ങൾക്ക് നേരെ വന്ന കമന്റുകളെ കുറിച്ചും ജിഷിൻ പറഞ്ഞു. “ഒരാളുടെ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു. ‘അവന് ചതിച്ചില്ലല്ലോ കെട്ടിയില്ലോ. പിന്നെ നിങ്ങള്‍ക്ക് എന്താ പ്രശ്നം’ എന്ന് പറഞ്ഞു. അങ്ങനെയും ചിന്തിക്കുന്ന ആള്‍ക്കാരുണ്ട്. ഇവന്‍ ഇവളേയും കളഞ്ഞിട്ട് പോകും എന്നായിരുന്നു തുടക്കത്തില്‍. കൂടിയാല് രണ്ട് മാസം എന്ന് പറഞ്ഞവരും ഉണ്ട്. എടോ.. രണ്ട് മാസമല്ല, രണ്ട് വര്‍ഷം കഴിഞ്ഞു. അത്രയും നാള്‍ ഒന്നിച്ച് നിന്നതിന് ശേഷമാണ് വിവാഹമെന്ന തീരുമാനത്തില്‍ എത്തിയകതും”, എന്നായിരുന്നു ജിഷിന്റെ വാക്കുകൾ.

‘നിലവിലെ സർക്കാരിന്റെ സാമ്പത്തീക നയങ്ങൾ അപകടരം; പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലേയ്ക്കാണോ ഈ പോക്ക്? കൊച്ചി എയർപോർട്ട് വിൽക്കാതിരുന്നാൽ കൊള്ളാം‘- ധവളപത്രത്തെ വിമർശിച്ച് ബാല​ഗോപാൽ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026