BREAKING NEWS

വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ യുവതിയോട് വിവാഹാഭ്യർഥന, നിരസിച്ചതോടെ ആസിഡ് ആക്രമണം, യുവതിക്കും ഭർത്താവിനുമുൾപ്പെടെ നാലു പേർക്ക് പൊള്ളലേറ്റു, ആക്രമണം രാത്രിയിൽ വരാന്തയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ

· · 1 min read
Share: Copied!

ലഖ്‌നൗ: വിവാഹാഭ്യർഥന നിരസിച്ച വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്കു നേരെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ബറേലിയിലെ ഷേർഗറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വിവാഹാഭ്യർഥന നിരസിച്ചതോടെ ഉമേഷ് കശ്യപ് എന്നയാളാണ് യുവതിക്കും ഭർത്താവിനും അവരുടെ രണ്ട് മക്കൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്.

നാലുപേരും രാത്രി വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. പുലർച്ചെ ആറുമണിയോടെയാണ് ഒരു കുടുംബത്തിലെ നാലുപേർക്കെതിരേ ആസിഡ് ആക്രമണം നടന്നതായി ഷേർഗർ പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉമേഷ് കശ്യപാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.

വിവാഹിതയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ യുവതിയോട് ഉമേഷ് വിവാഹാഭ്യർഥന നടത്തിയിരുന്നു. യുവതി ഇത് നിരാകരിച്ചു. ഇതോടെ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്താൻ ഉമേഷ് തീരുമാനിച്ചു. ഇത് നടപ്പാക്കുന്നതിനിടെ അവരുടെ ഭർത്താവിനും മക്കൾക്കും കൂടി പരുക്കേൽക്കുകയായിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ്, ഉമേഷിനെ അറസ്റ്റ് ചെയ്യാനുള്ള സംഘങ്ങളെയും രൂപീകരിച്ചു.

‘വിവേകമുള്ള ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ കഴിയുക? അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്?‘- പി പി. സന്തോഷ് കുമാർ

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026