BREAKING NEWS

മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’ പുതിയ പോസ്റ്റർ റിലീസായി, ചിത്രം അടുത്തമാസം തിയേറ്ററുകളിലേക്ക്

· · 1 min read
Share: Copied!

കൊച്ചി: കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാര’ത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിൽ ഫാമിലി ഡ്രാമക്കുള്ള പ്രാധാന്യവും എടുത്ത് കാണാൻ കഴിയും. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. മംഗലാപുരം, കാസർഗോഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മെയ് മാസത്തോടെ തിയേറ്ററുകളിൽ എത്തും.

ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു & നവീൻ, വി. എഫ്.എക്സ് & ഡിസൈൻസ്: ഐഡൻ്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ & അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026