BREAKING NEWS

ഭവാനിപ്പുഴയിൽ മൃതദേഹാവശിഷ്ടങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെയും മകളെയും കൊലപ്പെടുത്തി പുഴയിൽ തള്ളിയതെന്ന് സൂചന, പ്രതി ബം​ഗാൾ സ്വദേശി, കേരളം വിട്ടതായി പോലീസ്

· · 1 min read
Share: Copied!

പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും പെൺകുട്ടിയെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ തള്ളിയ കേസിൽ പ്രതിയെക്കുറിച്ച് നിർണായക സൂചന ലഭിച്ചതായി പോലീസ്. പശ്ചിമബംഗാൾ സ്വദേശിയും അട്ടപ്പാടിയിലെ തോട്ടം തൊഴിലാളിയുമായ ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരിച്ചവർ ഇയാളുടെ ഭാര്യയും മകളുമാണെന്നാണ് സൂചന.

ഭാര്യക്ക് മറ്റുപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം. കൃത്യത്തിന് പിന്നാലെ പ്രതി പശ്ചിമബംഗാളിലേക്ക് കടന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. പ്രതിയും കുടുംബവും 20 ദിവസം മുൻപാണ് അട്ടപ്പാടിയിൽ എത്തിയത്.

അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പശുവിനെ മേയ്ക്കാൻ എത്തിയവരാണ് പുഴയിൽനിന്ന് ഒഴുകിയെത്തിയ ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽനിന്ന് യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതിനിടെ, മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകളിലൊന്നിൽനിന്ന് അന്വേഷണത്തിൽ നിർണായകമായ മറ്റൊരു സൂചനയും ലഭിച്ചിരുന്നു. കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ചാക്കാണിതെന്നാണ് ചാക്കിലെ എഴുത്തുകളിൽനിന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

മൃത​ദേഹങ്ങൾ ചാക്കുകളിലാക്കി പുഴയിൽ ഉപേക്ഷിച്ച രീതി, ചാക്കുകളുടെ ഉറവിടം, പ്രതി അട്ടപ്പാടിയിൽ എത്തിയതും ഇവിടെനിന്ന് ബംഗാളിലേക്ക് മടങ്ങിയതുമായ സാഹചര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള നടപടികളും പോലീസ് ശക്തമാക്കി.

യുദ്ധത്തിന് ഫണ്ടില്ല, പോണോഗ്രാഫി നിയമവിധേയമാക്കാന്‍ യുക്രെയ്ന്‍, ലക്ഷ്യം വന്‍ നികുതിപ്പണം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026