BREAKING NEWS

പാഞ്ഞെത്തിയ ടിപ്പർ ലോറിയിടിച്ച് മയക്കുമരുന്ന് കേസ് അന്വേഷണ ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം, അപകടം മയക്കുമരുന്ന് കേസിൽ പ്രതിയായ ഡോക്ടറെ തപ്പി പോകുന്നതിനിടെ, മരണപ്പെട്ടത് ബേക്കൽ ഡിവൈഎസ്പി ഡാൻസാഫ് സ്വാഡ് അംഗം

· · 1 min read
Share: Copied!

കാസർഗോഡ്: മയക്കുമരുന്നു കേസ് അന്വേഷണ ഉദ്യോഗസ്ഥന് ടിപ്പർ ലോറിയിടിച്ച് ദാരുണാന്ത്യം. ബേക്കൽ ഡിവൈഎസ്പി ഡാൻസാഫ് സ്വാഡ് അംഗമായ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ച സ്വദേശി കെ.കെ. സജീഷ് (42) ആണ് മരിച്ചത്. നാലാംമൈലിൽ ഇന്നു പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം.

സജീഷിനൊപ്പം കൂടെയുണ്ടായിരുന്ന സുഭാഷ് ചന്ദ്രൻ പരുക്കുകളോടെ രക്ഷപ്പെട്ടു. നാലാം മൈൽ അണ്ടർ പാസേജിന്റെ തെക്ക് ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് കയറവേയാണ് ചെർക്കള ഭാഗത്തു നിന്നും കാസർകോട് ഭാഗത്തേക്ക് അമിത വേ​ഗത്തിൽ പോകുകയായിരുന്ന ടിപ്പർ ഇടിച്ചത്.  ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഇടത് സൈഡ് പൂർണമായി തകർന്നു. ഇടതുഭാഗത്തുതന്നെയായിരുന്നു സജീഷ് ഇരുന്നിരുന്നതും.

ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും പുറത്തെടുത്തത്. അപ്പോഴേക്കും സജീഷ് മരിച്ചിരുന്നു. മാരുതി ഓൾടോ കാറാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ സുഭാഷിനെ നാട്ടുകാർ തന്നെ ഇകെ നയനാർ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും മേൽപ്പറമ്പ് പോലീസ് പിടികൂടിയിരുന്നു. കേസിലെ പ്രതിയായ ചട്ടഞ്ചാൽ സ്വദേശി അഹമ്മദ് കബീറിനെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഡോ. മുഹമ്മദ് സുനീർ രക്ഷപ്പെട്ടു. ഇയാൾ കാസർകോട് ഭാഗത്തുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിച്ച് പോകുന്നതിനിടെയാണ് ടിപ്പർ ഇടിച്ചത്.

അപകടകരമായി വാഹനം ഓടിച്ച ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ജില്ലാ പോലീസ്ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചശേഷം സംസ്കരിക്കും. ഷൈനിയാണ് സജീഷിന്റെ ഭാര്യ. മക്കൾ: ദിയ (ആറാം ക്ലാസ് വിദ്യാർഥി), ദേവനന്ദൻ (എൽകെജി).

പെൺകുട്ടികളുടെ ശുചിമുറി ഭാ​ഗത്തടക്കം ക്യാമറ, ദൃശ്യങ്ങൾ ഫോണിലൂടെ കണ്ട് ആസ്വദിക്കുന്നത് പതിവ്, രാത്രികാലങ്ങളിൽ വീട്ടിൽ വിളിച്ചുവരുത്തി ലൈം​ഗിക പീഡനം, ഇം​ഗിതത്തിന് വഴങ്ങാത്തവരെ ക്രൂരമായി ദ്രോഹിച്ചു, കോണ്ടം ഉപയോ​ഗിക്കാറുണ്ടോയെന്ന ചോദ്യവും, സ്വാമി ചൈതന്യാനന്ദക്കെതിരെ ​ഗുരുതര കണ്ടെത്തലുമായി പൊലീസ്

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026