BREAKING NEWS

കാർ പാർക്കുചെയ്യുന്നതിനിടെ അക്രമികൾ വെടിയുതിർത്തു, പട്ടാപ്പകൽ എഎപി നേതാവ് ലക്കി ഒബ്‌റോയിക്ക് ദാരുണാന്ത്യം, പഞ്ചാബിൽ ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ല, അപ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ്

· · 1 min read
Share: Copied!

ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധറിൽ പട്ടാപ്പകൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതരായ അക്രമികൾ നടുറോഡിൽ വെടിവച്ചു കൊന്നു. ജലന്ധറിലെ മോഡൽ ടൗണിലുള്ള ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ ലക്കിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാവിലെ ഗുരുദ്വാരയ്ക്ക് പുറത്ത് തന്റെ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ലക്കി ഒബ്‌റോയിക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ദേഹത്ത് അഞ്ച് വെടിയുണ്ടകൾ ഏറ്റു.

ഉടൻതന്നെ ലക്കി ഒബ്റോയിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം സംഭവത്തിനു പിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ ചോദിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകരാറിലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയും ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗക്കേസ്: ‘മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസ് നല്കും, പരാതിക്കാരിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത് താനല്ല, ലക്ഷ്മി പത്മയാണ്‘ ഫെന്നി നൈനാൻ

BREAKING NEWS
’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല
13 Oct 2026
BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026