BREAKING NEWS

ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശത്തേക്കു പോകാൻ വെറും രണ്ടുദിവസംമാത്രം ബാക്കി, ബൈക്ക് യാത്രികന്റെ ജീവനെടുത്ത് കലുങ്ക് നിർമാണത്തിനായി മാസങ്ങൾ മുൻപ് റോഡിലെടുത്ത പിഡബ്ല്യുഡിയുടെ കുഴി!! കുഴി മൂടണമെന്ന് പലപ്പോഴും ആവശ്യപ്പെട്ടു, കേട്ടഭാവം നടിച്ചില്ലെന്ന് നാട്ടുകാർ, അന്വേഷിക്കും, വീഴ്ച പറ്റിയ ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടി- മന്ത്രി റിയാസ്

· · 1 min read
Share: Copied!

തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടം സ്വദേശി ജെയിസ് ബെന്നി (27) യാണ് കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി 10:45 ഓടെയാണ് തൊടുപുഴയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ജെയിസ് ബെന്നിയുടെ ബൈക്ക് മുതലക്കോടം മാവിൻ ചുവട്ടിലാണ് അപകടത്തിൽപ്പെട്ടത്.

വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കലുങ്ക് നിർമ്മാണത്തിനായി മാസങ്ങൾക്ക് മുമ്പ് എടുത്ത കുഴിയിൽ പതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയ്സിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത്.

അതേസമയം പിഡബ്ല്യുഡി ജീവനക്കാരുടെ അനാസ്ഥയാണ് അപകടകാരണം എന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി.മാസങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന കുഴി മൂടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. PWD വിജിലൻസ് ഡെപ്യൂട്ടി എൻജിയനീറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇറാനെ പ്രതിരോധ വലയത്തിലാക്കി അമേരിക്ക; യുഎസ് പോർവിമാനങ്ങൾ കൂട്ടം കൂട്ടമായി ഇരച്ചെത്തി; സമുദ്രത്തിൽ കപ്പൽപട; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം പരാജയമായാൽ ഉടൻ സൈനീക നീക്കമെന്ന് ട്രംപ്

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026