LATEST UPDATES

കോമഡിയും ആക്ഷനും സമന്വയിപ്പിച്ച റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ഫസ്റ്റ് ലുക്ക് പുറത്ത് ………

· · 1 min read
Share: Copied!

എ ടി സിനിമാസിൻ്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ” ഇല്ലിക്കൽ റിവഞ്ച്” എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സുൽത്താൻബത്തേരി താളൂർ അൾട്ടി ബോസ് സ്റ്റുഡിയോയിൽ വെച്ച് പ്രകാശിതമായി.

കോളേജ് പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഒരു പ്രണയകഥയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രമാണ് ഇല്ലിക്കൽ റിവഞ്ച്.

ഉടൻ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ.

ബാനർ – എ ടി സിനിമാസ്, രചന, സംവിധാനം – സത്യദാസ് കാഞ്ഞിരംകുളം, നിർമ്മാണം – ഗോകുലം തുളസീധരൻ, എഡിറ്റിംഗ്, ഛായാഗ്രഹണം – വിവേക് വിൻസൻ്റ്, സംഗീതം – ഗോപൻ സാഗരി, ഗാനരചന – രാജേഷ് അറപ്പുര, വിനോദ് , അജിത് ഊരൂട്ടമ്പലം, ഗീതാ ഭാസ്‌കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – മധു പി നായർ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് ചീരാൽ, കല – രാകേഷ് ചെറുവടി, ചമയം – സ്റ്റെഫി രൂപേഷ്, ഡിസൈൻസ്- അനിൽ ചുണ്ടേൽ, പിആർഓ – അജയ് തുണ്ടത്തിൽ ………

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026