BREAKING NEWS

മകന്റെ ​ഗർഭമല്ലെന്ന് അമ്മായിഅമ്മ, ഭർത്താവ് വയറ്റിൽ ആഞ്ഞുചവിട്ടി, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം, വണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങും, കൊല്ലത്ത് നവവധു അനുഭവിച്ചത് കൊടിയ പീഡനങ്ങൾ

· · 1 min read
Share: Copied!

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ചികിത്സയിലാണ്. സൈനികനായ ഭർത്താവിനും കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. ഇവർ ആറ് മാസം മുൻപാണ് വിവാഹിതരായത്.

യുവതി ഒരു മാസം ഗർഭിണിയാണ്. 28 പവൻ സ്വർണ്ണവും 11 ലക്ഷം രൂപയും സൈനികന്റെ കുടുംബം കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നും കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ പീഡനം തുടങ്ങിയതാണെന്നും യുവതി  പറഞ്ഞു.ഭർത്താവിന്റെ അച്ഛനും അമ്മയും പീഡിപ്പിച്ചു.

ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചു. ഭർത്താവിന് ഈ വിവാഹത്തിന് താത്പര്യമില്ലായിരുന്നു. ബോഡി ഷെയിമിങ് ചെയ്യുമായിരുന്നു. എനിക്ക് വണ്ണം കൂടുതലാണെന്ന് പറയുമായിരുന്നു. മകൾ ഭർത്താവിനെ അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് 13-ാം ദിവസം എന്റെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞു.  ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ മകന്റെ ഗർഭമല്ല എന്നാണ് ഭർത്താവിന്റെ അമ്മ പറഞ്ഞത്. ചവിട്ടി കലക്കെടാ എന്ന് അമ്മായിയമ്മ മകനോട് പറഞ്ഞു. ഭർത്താവെന്റെ വയറ്റത്ത് ചവിട്ടിയെന്നും യുവതി പറഞ്ഞു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026