BREAKING NEWS

ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിനെ 1.2 ലക്ഷം രൂപയ്‌ക്ക് വിറ്റു, പണം കൊണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും വാങ്ങി, കുഞ്ഞ് പലതവണ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തല്‍, മാതാപിതാക്കള്‍ അടക്കം ഏഴുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ഛത്രപതി സംഭാജിനഗർ: മഹാരാഷ്‌ട്രയിൽ ഒരു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മാതാപിതാക്കൾ 1.2 ലക്ഷം രൂപയ്‌ക്ക് വിറ്റതായി പൊലീസ്. കുഞ്ഞിനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും വാങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഛത്രപതി സംഭാജിനഗറിലെ മുകുന്ദ്‌വാഡി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ജനിച്ച് ഒരു മാസമായപ്പോൾ ദമ്പതികൾ കുഞ്ഞിനെ ഇടനിലക്കാരിയായ സീമ റേഷ്‌വാളിന് 1.2 ലക്ഷം രൂപയ്‌ക്ക് കൈമാറുകയായിരുന്നു. ഈ കുഞ്ഞ് പിന്നീട് പല തവണ കൈമാറ്റം ചെയ്യപ്പെതായും കണ്ടെത്തിയിട്ടുണ്ട്.

ദമ്പതികളിൽ നിന്നും വാങ്ങിയ സീമ, 2.7 ലക്ഷം രൂപയ്‌ക്ക് പാഡേഗാവ് സ്വദേശിനിയായ സംഗീത അവ്ഹാഡിന് കുഞ്ഞിനെ വിറ്റു. സംഗീത പിന്നീട് സുരേഷ് ഗുണ്ടുകയ്‌ക്ക് 3.5 ലക്ഷം രൂപയ്‌ക്ക് കുഞ്ഞിനെ കൈമാറി. വ്യാജ ഡോക്ടറായ ഗുണ്ടുക തുടർന്ന് ബന്ധുവായ ഉമ ഖട്കമിന് കുഞ്ഞിനെ കൈമാറി. ഹൈദരാബാദിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇതോടെ ജനിച്ച് ഒരു മാസം മാത്രം പിന്നിട്ട കുഞ്ഞ് മഹാരാഷ്‌ട്രയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഹൈദരാബാദിലെത്തുകയായിരുന്നു.

സെപ്റ്റംബർ 20ന് കുഞ്ഞിന്റെ അമ്മ മറ്റൊരു സംഭവത്തിൽ തനിക്കെതിരെ ആക്രമണമുണ്ടായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കൈമാറിയ വിവരം പൊലീസിന് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനാന്തര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കുഞ്ഞ് നിലവിൽ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. മുകുന്ദ്‌വാഡി പൊലീസ് ഇൻസ്പെക്ടർ വിവേക് സോനാവണെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പുറമെ സീമ റേഷ്‌വാൾ, സംഗീത അവ്ഹാഡ്, സുരേഷ് ഗുണ്ടുക എന്നിവരടക്കം ഏഴ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026