BREAKING NEWS

നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണു; കണ്ണൂരിൽ 3 വയസുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

കതിരൂർ (കണ്ണൂർ)∙ നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരൻ  മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് മർവാൻ ആണ് മരിച്ചത്. 

വൈകുന്നേരം അങ്കണവാടിയിൽ നിന്നു വീട്ടിലെത്തിയ ശേഷം തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽ വീട്ടുകാരും ചേർന്ന് തിരഞ്ഞപ്പോഴാണ് കുടുംബവീടിനോട് ചേർന്ന് പുതുതായി നിർമിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ടാങ്ക് സിമന്റു തേച്ചതിനു ശേഷം  ചോർച്ച പരിശോധിക്കാൻ നിറയെ വെള്ളം നിറച്ചിരുന്നു. ഇതിലാണ് കുട്ടി വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

BREAKING NEWS
സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; റിയാദ് വിമാനത്താവളം അടച്ചു; യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം, യാത്ര പുറപ്പെടുന്നതിന് മുമ്പ് നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്
20 Oct 2026
BREAKING NEWS
’ആരോപണവിധേയരുടെ ഭാഗം കേൾക്കാതെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്’: മാസപ്പടി കേസിൽ പിണറായി വിജയന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതിയിൽ; പ്രത്യേക ബെഞ്ച് രൂപീകരിച്ചു
20 Oct 2026
BREAKING NEWS
ബിജെപി നേതാവിനൊരു മോഹം, വരാതിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം... സാധിച്ചുകൊടുത്ത് അലഹബാദ് ഹൈക്കോടതി!! കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചു, 'സാധാരണക്കാരന്റെ ഉപജീവനത്തിനുള്ള അവകാശം രാഷ്ട്രീയക്കാരന്റെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തേക്...
20 Oct 2026
LATEST UPDATES
'പോലീസിന്റെ പിന്നിൽ, കോടതിയുടെ മറവിൽ ഒളിച്ചിരിക്കുന്നതാണോ നരേന്ദ്ര മോദിയുടെ ധൈര്യം? നിങ്ങൾ വെറുമൊരു ഭീരുവാണ്, മിസ്റ്റർ മോദിജീ... ഞങ്ങളിൽ ആർക്കും നിങ്ങളെ പേടിയില്ല, ഞങ്ങളെ ജയിലിൽ അടച്ചാൽ ഞങ്ങൾ നിശബ്ദരാകുമെന്ന് കരുതുന്നെങ്കിൽ അങ്ങനെ ഒന്ന് നടക്കാൻ പോകുന്നില്ല'- പ്രധാനമന്ത്രിയെ പരിഹസിച്ച് ദീപ്കെ
20 Oct 2026