BREAKING NEWS

കെ സുധാകരൻ ഓർമ്മക്കുറവും അപസ്മാര പ്രശ്നവും, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങും, തുടര്‍ ചികിത്സ ഡല്‍ഹിയില്‍- മകന്‍ സംജോഗ് സുധാകരൻ

· · 1 min read
Share: Copied!

ദുബായ്: കെ. സുധാകരൻ ഓർമ്മക്കുറവും ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്ന് മകൻ സംജോഗ് സുധാകരൻ. ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു സംജോഗ്. മുൻപ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് കൂടുതൽ രൂക്ഷമായിട്ടുണ്ടെന്നും എന്നാൽ പ്രകടമായ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും മകൻ അറിയിച്ചു.

സുധാകരന് ആന്തരികമായ ചില ആരോഗ്യ പ്രശ്നങ്ങളും അപസ്മാര പ്രശ്നവുമാണ് ഉള്ളതെന്ന് ഡോക്ടർമാർ പറഞ്ഞതായി സംജോഗ് പറ‍ഞ്ഞു. അപസ്മാരം വന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചതെന്നും യാത്ര ചെയ്യുന്ന വേളയിൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് ഡോക്ടർ ആവർത്തിക്കുന്നത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ യുകെ പൗരത്വമുള്ള ഇന്ത്യൻ വംശജനാണെന്നും ആശുപത്രിയിലെ ജീവനക്കാരൻ വഴിയാണ് ഡോക്ടറെ കാണാൻ സാധിച്ചതെന്നും മകൻ വ്യക്തമാക്കി. നിലവിലെ ആശുപത്രിയിൽ നിന്ന് സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങി പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ആശുപത്രി അധികൃതർ തനിയെ ഡിസ്ചാർജ് നൽകാൻ തയ്യാറാകാത്തതിനാലാണ് സ്വന്തം റിസ്കിൽ ഡിസ്ചാർജ് എഴുതി നൽകി അദ്ദേഹത്തെ മാറ്റുന്നതെന്ന് മകൻ പറഞ്ഞു.

ഡൽഹിയിൽ പോയി തുടർചികിത്സ നടത്തുന്നതിനെക്കുറിച്ച് സുധാകരനുമായി സംസാരിച്ചുവെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും മകൻ വെളിപ്പെടുത്തി. ഡിസ്ചാർജ് നേടിയ ശേഷം സുധാകരനെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റാനാണ് പ്രാഥമികമായി തീരുമാനിച്ചിട്ടുള്ളത്. അവിടെ വച്ച് ഡോക്ടറുടെ വിശദമായ പരിശോധനയും വിലയിരുത്തലും നടക്കും. അതിനുശേഷം ഇന്ന് തന്നെ അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.

BREAKING NEWS
മദ്യലഹരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഓടിച്ച് ഡ്രൈവർ; നിയന്ത്രണംവിട്ട് ബസ്; യാത്രക്കാർ ബഹളംവെച്ച് തടഞ്ഞു, നാട്ടുകാർ പിടികൂടി
29 Nov 2026
BREAKING NEWS
നീം കറോളി ബാബയുടെ ആത്മീയ യാത്രയുമായി ‘ഹനുമാൻ അംശ്’ നെറ്റ്ഫ്ലിക്സിൽ; അഞ്ച് ഇന്ത്യൻ ഭാഷകളിൽ സ്ട്രീമിംഗ് ആരംഭിച്ചു
29 Nov 2026
BREAKING NEWS
വ്യക്തമായ രേഖകളും വിലാസവും കൈയിലുണ്ടായിരുന്നിട്ടും എന്റെ ഭർത്താവിനെ ആരാണ് ആരുമില്ലാത്തവനാക്കി മോർച്ചറിയിലെത്തിച്ചത്? വാഹനാപകടത്തിൽ പരിക്കേറ്റയാൾ അനാഥനായി മെഡിക്കൽ കോളേജിൽ കിടന്നത് 12 ​ദിവസം, ഒടുവിൽ വീട്ടുകാരറിഞ്ഞത് മരണശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം
29 Nov 2026
BREAKING NEWS
'850 എംപിമാരുള്ള ലോക്‌സഭയിൽ പലരും വരുന്നത് കൈയടിക്കാൻ വേണ്ടി മാത്രമായിരിക്കും... 540 എംപിമാരുള്ളപ്പോൾതന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും മതിയായ അവസരം ലഭിക്കുന്നില്ല, അപ്പോഴാ അംഗസംഖ്യ ഉയർന്നത്!! രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ, അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ട...
29 Nov 2026