BREAKING NEWS

ക്രിക്കറ്റ് കളി കാണാന്‍ എത്തിയത് ഇഷ്ടപ്പെട്ടില്ല, പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി, നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്, വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍

· · 1 min read
Share: Copied!

കോഴിക്കോട്: പന്ത്രണ്ടു വയസ്സുകാരൻ സീനിയർ വിദ്യാർഥിയുടെ മർദനമേറ്റ് അത്യാസന നിലയിൽ. നരിക്കുനിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിയാണ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുന്നത്. വെള്ളിയാഴ്ച വൈകീട്ട് സ്ഥാപനത്തിൽനടന്ന ക്രിക്കറ്റ് കളി കാണാനായി വിദ്യാർഥി സഹപാഠികൾക്കൊപ്പം പുറത്തിറങ്ങിയിരുന്നു.

മുറിയിലേക്ക് കയറിപ്പോകാൻ നിർദേശം നൽകിയത് അനുസരിക്കാത്തതിൽ പ്രകോപിതനായി പതിന്നാലുകാരനായ സീനിയർ വിദ്യാർഥി ക്രൂരമായി മർദിക്കുകയായിരുന്നു. നെഞ്ചിലും മുഖത്തും മർദനമേറ്റ വിദ്യാർഥിയെ ആദ്യം നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

പിന്നീട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർചെയ്ത വിദ്യാർഥി നിലവിൽ വെന്റിലേറ്ററിലാണ്. കാക്കൂർ പോലീസ് സ്ഥാപനത്തിലെത്തി അന്വേഷണംനടത്തി.

BREAKING NEWS
താമരശ്ശേരിയിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ കടം നല്‍കാത്തതിലുള്ള പ്രതികാരം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ, പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
29 Nov 2026
BREAKING NEWS
യുവാവ് അയല്‍വാസിയുടെ ടെറസില്‍ മരിച്ച നിലയില്‍
29 Nov 2026
BREAKING NEWS
‍‍ ഒരു വർഷമായി ഓൺലൈനിലൂടെ പരിശീലനം, 'ബയാത്ത്' ഔദ്യോഗിക കൂറുപ്രതിജ്ഞ ചെയ്ത ശേഷം ഭീകരസംഘടനയിൽ ചേർന്നു... വഡോദര വ്യോമസേനാ താവളത്തിൽ ഒറ്റയാൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജെയ്‌ഷെ ഭീകരൻ പിടിയിൽ, പാക്കിസ്ഥാനിലേക്ക് ചിത്രങ്ങളും വീഡിയോകളും അയച്ചു, ആക്രമത്തിലൂടെ രക്തസാക്ഷിത്വം നേടാനും സ്വർഗത്തിലെത്താനും അല...
29 Nov 2026
BREAKING NEWS
വിജയിയെ ഒതുക്കാൻ സ്റ്റാലിനും പളനിസാമിയും ഒന്നിക്കുമോ? തമിഴ്നാട്ടിൽ പുതിയ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന; ഡിഎംകെയുടെ നീക്കത്തിൽ ടിവികെയ്ക്ക് വെല്ലുവിളി; ഉപതിരഞ്ഞെടുപ്പ് നിർണായകം
29 Nov 2026