BREAKING NEWS

108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം

· · 1 min read
Share: Copied!

മാൻസ: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം താൽക്കാലികമായി തയ്യാറാക്കിയ ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിച്ച് കുടുംബാംഗങ്ങൾ. പഞ്ചാബിലെ മാൻസ ജില്ലയിലാണ് സംഭവം. ആംബുലൻസ് ലഭിക്കാത്തതിനാലാണ് മൃതദേഹം ഇത്തരത്തിൽ കൊണ്ടുപോകേണ്ടി വന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ 108 എമർജൻസി ആംബുലൻസ് സേവനത്തിലേക്ക് ഇത്തരമൊരു ആവശ്യവുമായി ഫോൺവിളി ലഭിച്ചിട്ടില്ലെന്നാണ് സിവിൽ ആശുപത്രി അധികൃതരുടെ വിശദീകരണം.

മാൻസയിലെ മാതാ സുന്ദരി കോളജിന് സമീപം രാത്രി വൈകി അഴുക്കുചാലിലേക്ക് വീണാണ് ഗുർദീപ് സിങ് എന്നയാൾ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ഇയാളുടെ മൃതദേഹം പിന്നീട് കച്ചേരി റോഡ് പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് സേവനവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ ഏറെനേരം കാത്തിരുന്നിട്ടും ആംബുലൻസ് എത്തിയില്ലെന്നാണ് ആരോപണം. ഇതോടെയാണ് മറ്റ് മാർഗങ്ങളില്ലാതെ താൽക്കാലികമായി തയ്യാറാക്കിയ ഉന്തുവണ്ടിയിൽ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബം നിർബന്ധിതരായത്.

സംഭവം പഞ്ചാബിലെ അടിയന്തര ആരോഗ്യസംരക്ഷണ സംവിധാനത്തെക്കുറിച്ചും സംസ്ഥാന സർക്കാരിന്റെ ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ചും ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങളോട് പ്രതികരിച്ച മാൻസ സിവിൽ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ (എസ്എംഒ) ഡോ. ഗുർമെയിൽ സിങ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും 108 ആംബുലൻസ് ഹെൽപ്‌ലൈനിലേക്ക് ഇതുമായി ബന്ധപ്പെട്ട് ഫോൺവിളികളൊന്നും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നും വ്യക്തമാക്കി. ആംബുലൻസ് ആവശ്യമുള്ളവർ 108 എമർജൻസി സേവനവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചറിയാത്തതോ അവകാശികളില്ലാത്തതോ ആയ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ മരിച്ചയാളെ തിരിച്ചറിയുകയും കുടുംബാംഗങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മൃതദേഹം ആശുപത്രിയിലെത്തിക്കേണ്ട ഉത്തരവാദിത്തം കുടുംബത്തിനാണെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

അതേസമയം, ഇത്തരമൊരു ആവശ്യം സംബന്ധിച്ച് ആശുപത്രിയിലേക്ക് ഫോൺവിളിയോ വിവരമോ ലഭിച്ചിരുന്നെങ്കിൽ ആവശ്യമായ സഹായം തീർച്ചയായും നൽകുമായിരുന്നുവെന്നും ഡോ. ഗുർമെയിൽ സിങ് കൂട്ടിച്ചേർത്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കൃഷ്ണൻ ചൗഹാനും രംഗത്തെത്തി. ആംബുലൻസിനായി പ്രദേശവാസികളും പൊലീസുകാരും ആശുപത്രി ജീവനക്കാരെ പലതവണ ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. സംസ്ഥാനത്ത് ആരോഗ്യസേവനങ്ങൾ മെച്ചപ്പെട്ടുവെന്ന സർക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത അദ്ദേഹം സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

BREAKING NEWS
സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് തർക്കം, ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചു, ശ്വാസകോശത്തിനടക്കം ക്ഷതം, 12 വയസുകാരൻ അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ
29 Nov 2026
BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026