BREAKING NEWS

സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് തർക്കം, ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചു, ശ്വാസകോശത്തിനടക്കം ക്ഷതം, 12 വയസുകാരൻ അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ

· · 1 min read
Share: Copied!

കോഴിക്കോട്: നരിക്കുനിക്കു സമീപമുള്ള സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെ ഇതേ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചതായി പരാതി. പരുക്കേറ്റ അരക്കിണർ സ്വദേശിയായ പന്ത്രണ്ടുകാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

മർദനത്തിൽ ശ്വാസകോശത്തിനു ക്ഷതമേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് ഏഴാം ക്ലാസുകാരനെ സീനിയർ വിദ്യാർഥി മർദിച്ചതെന്നാണ് പറയുന്നത്.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കു നേരെ ഹോസ്റ്റലിൽ വച്ച് മർദനമുണ്ടായോ എന്നതും പൊലീസ് അന്വേഷണ പരിധിയിലാണ്. കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരം കാക്കൂർ പൊലീസ് തുടർനടപടി സ്വീകരിച്ചു വരികയാണ്. എസ്ഐ അമൽരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്കൂളിലും ആശുപത്രിയിലുമെത്തി അന്വേഷണം നടത്തി.

BREAKING NEWS
108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം
29 Nov 2026
BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026