BREAKING NEWS

വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍

· · 1 min read
Share: Copied!

മുംബൈ: മുംബൈയിലെ ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിലെ പൊതുശുചിമുറിയിൽ 60 വയസ്സുകാരിയെ മർദിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ 25-കാരൻ അറസ്റ്റിൽ. തസ്ലിം നൂർ മുഹമ്മദ് ഷാ എന്നയാളാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 18-കാരിയായ മകളോടൊപ്പം വീട്ടിലേക്ക് മടങ്ങാൻ ലോക്കൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീ ശുചിമുറിയിലേക്ക് പോയത്.

ഈ സമയം പിന്നാലെയെത്തിയ യുവാവ് ശുചിമുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി. തുടർന്ന് വാതിൽ അകത്തുനിന്ന് പൂട്ടി. സ്ത്രീ നിലവിളിച്ചതോടെ ഇയാൾ മർദിക്കുകയും ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിൽ സ്ത്രീയുടെ മുഖത്തും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സ്ത്രീ മകളോട് വിവരം പറയുകയായിരുന്നു. തുടർന്ന് ഇരുവരും റെയിൽവേ പൊലീസിനെ സമീപിച്ചു.

ഇവരെ തുടർപരിശോധനയ്ക്കായി രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ്, റെയിൽവേ സ്റ്റേഷനിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി ശുചിമുറിയിലേക്ക് കയറുന്നതും അൽപസമയത്തിന് ശേഷം പുറത്തുവന്ന് മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഘാട്‌കോപ്പറിലെ അസ്ൽഫ മേഖലയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026
BREAKING NEWS
ഷാഫി പറമ്പിലിന് കൊറിയർ വഴി ഗർഭനിരോധന ഉറകൾ; ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്; പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’എന്ന കുറിപ്പും; ദൃശ്യങ്ങൾ പ്രചരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ; എസ്‌പിക്ക് പരാതി
28 Nov 2026