BREAKING NEWS

‘എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?’: ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കോഴിക്കോട് എസ്എംഎ ബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി നടത്തുന്ന ധനസമാഹരണ ക്യാമ്പയിലിനെക്കുറിച്ച് പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. മരുന്ന് സർക്കാരിന്റെ കൈവശം ലഭ്യമാണെന്നും പിന്നെ എന്തിനാണ് ക്യാമ്പയിൻ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന് സൗജന്യമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കുട്ടികൾക്കായുള്ള ക്യാമ്പയിനിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇന്ന് രണ്ടുകോടി രൂപയുടെ സഹായം നൽകിയിരുന്നു. ക്യാമ്പയിനിലൂടെ ഇതുവരെ 30 കോടി രൂപ സമാഹരിച്ചതായാണ് വിവരം.

കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നും ആരെ അധ്യക്ഷനാക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. പുതിയ പ്രസിഡന്റ് അനിവാര്യമാണ്. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തണമെങ്കിൽ പാർട്ടി ശക്തമാകണം. അതിന് പുതിയ അധ്യക്ഷൻ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂരിൽ രോഗി മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇതിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം. മൃതദേഹം 36 മണിക്കൂർ കിടന്നുവെന്ന ആരോപണവും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണമെന്നും വോട്ടെടുപ്പ് സമയത്ത് എല്ലാ എംപിമാരും സഭയിലുണ്ടാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇന്ത്യാ സഖ്യത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും തീരുമാനത്തിൽനിന്ന് ഒരു എംപിയും പിന്നോട്ടുപോകില്ലെന്നാണ് വിശ്വാസമെന്നും രണ്ടു ദിവസം കൂടി സമയമുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം

BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026
BREAKING NEWS
ഷാഫി പറമ്പിലിന് കൊറിയർ വഴി ഗർഭനിരോധന ഉറകൾ; ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്; പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’എന്ന കുറിപ്പും; ദൃശ്യങ്ങൾ പ്രചരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ; എസ്‌പിക്ക് പരാതി
28 Nov 2026