BREAKING NEWS

നിക്കാഹ് രാവുകൾക്ക് ഇനി പുതിയ ഈണം! “ജന്നത്തിലെ ചേലുള്ള നികാഹിൻ ലൈലായേ…” ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി

· · 1 min read
Share: Copied!

രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ സെക്കൻഡ് സിംഗിൾ പുറത്ത്. ‘തഖബല..ള്ളാ ബാറക ള്ളാ…’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ഹനാൻ ഷായും വരികൾ ഒരുക്കിയിരിക്കുന്നത് ഉമ്പാച്ചിയും സംഗീതം ബിബിൻ അശോകുമാണ്. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ഡാബ്സി പാടിയ ‘പെരുത്ത് നന്ദി’ എന്ന് തുടങ്ങുന്ന ഗാനം ഏവരും ഏറ്റെടുത്തിരുന്നു.

പുതിയ ഗാനത്തിൽ നിക്കാഹിനെത്തുന്ന മൊഞ്ചുള്ളൊരു വരനായാണ് കുഞ്ചാക്കോ ബോബനെ കാണിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിലേതായി മുമ്പ് പുറത്തു വന്ന കളർ ഫുൾ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്.

ബാനർ: തിയേറ്റർ ഓഫ് ഡ്രീംസ്, നിർമ്മാണം: ഡോൾവിൻ കുര്യാക്കോസ്, ഛായാഗ്രഹണം: ആൽബി ആന്‍റണി, അജ്മൽ സാബു, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ അഖിൽ ദാമോദർ, എക്സി.പ്രൊഡ്യൂസർ അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന വിനായക് ശശികുമാർ, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റിൽസ് ഷെയ്ൻ സബൂറ, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ് : ഫോക്‌സ്ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ: അധിൻ ഒല്ലൂർ, പിആർഒ ആതിര ദിൽജിത്ത്.

 

BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026
BREAKING NEWS
'സർക്കാർ വാഹനമോ സർക്കാർ വസതിയോ ഉപയോഗിക്കില്ലെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്'; കെജ്രിവാളിന്റെ 'ശീഷ് മഹൽ' തുറന്നുകൊടുത്ത് ഡൽഹി സർക്കാർ; 8 കിടപ്പുമുറികൾ, 11.56 ലക്ഷം വിലയുള്ള ലൈറ്റ്, അഞ്ച് ലക്ഷത്തിന്റെ സോഫ, സ്പാ, ജക്കൂസി; ഫെയ്സ്ബുക്ക് ലൈവിന് കീറി പറിഞ്ഞ കസേര
27 Nov 2026
LATEST UPDATES
വിജയ് സേതുപതി - ത്യാഗരാജൻ കുമാരരാജ ചിത്രം ‘പോക്കറ്റ് നോവൽ’ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ 1ന്; ചിത്രം 2027 ജനുവരി 14 ന് ആഗോള റിലീസ്
27 Nov 2026
LATEST UPDATES
ഗോത്രവിഭാഗത്തിലെ 135 വിദ്യാർത്ഥികൾക്കായി ‘ആകാശംലോ ഒക താര’യുടെ പ്രത്യേക പ്രദർശനം; കുട്ടികൾക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ
27 Nov 2026