തൃശ്ശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ ഹോൾസെയിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തുന്ന സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയിൽനിന്ന് വീട്ടിലെത്തിയ മകനാണ് മാതാപിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ഇരുവരെയും വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മോഷ്ടാക്കള്‍