തൃശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ട് പേരുടെയും ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്. അടുക്കളയിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും അന്വേഷണവും ആരംഭിച്ചു.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം