കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രണ്ടാം തവണയാണ് സ്വർണവില ഉയർന്നത്. ഉച്ചയ്ക്ക് രണ്ടിന് പുറത്തുവന്ന കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) പുതുക്കിയ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,770 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,360 രൂപ വർധിച്ച് 94,160 രൂപയായി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച് 9,630 രൂപയിലെത്തി. 14 കാരറ്റിന് 110 രൂപ വർധിച്ച് 7,540 രൂപയും ഒൻപത് കാരറ്റിന് 70 രൂപ വർധിച്ച് 4,865 രൂപയുമായി.
വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 170 രൂപയും 10 ഗ്രാമിന് 1,700 രൂപയുമാണ് ഇന്നത്തെ വില.