BREAKING NEWS

മുന്‍വൈരാഗ്യം, അവധിക്ക് നാട്ടിലെത്തിയ 26കാരനെ വീട്ടില്‍ക്കയറി ഓടിച്ചിട്ട് വെട്ടിക്കൊന്ന് ഗുണ്ടാ സംഘം

· · 1 min read
Share: Copied!

കന്യാകുമാരി: വിദേശത്തുനിന്ന് നാട്ടിലെത്തി ഒരാഴ്ച തികയുംമുൻപ് യുവാവിനെ ഗുണ്ടാസംഘം വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ ഇരണിയലിന് സമീപം നെയ്യൂർ കാട്ടുവിള സ്വദേശി ഷമീൽ (26) ആണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതകത്തിന് ശേഷം അക്രമിസംഘം കൂസലില്ലാതെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഷമീലും അതേ പ്രദേശത്തുള്ള മുകേഷും സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് ഇവർക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന്, ഷമീലിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സഹോദരന്‍റെ ഇരുചക്രവാഹനം മുകേഷ് തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനുശേഷം വിദേശത്തേക്ക് പോയ ഷമീൽ ആറ് ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.

ഷമീലിന്‍റെ വീടിന് സമീപം മറ്റൊരു മുകേഷിന്‍റെ ഉടമസ്ഥതയിൽ മരമില്ലുണ്ട്.ഇന്നലെ വൈകുന്നേരം ഈ മരമില്ലിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയും ഷമീലും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായി രാത്രിയോടെ നേരത്തെ ബൈക്ക് കത്തിച്ച മുകേഷ്, മരമിൽ ഉടമയായ മുകേഷ്, അഖിൽ എന്നിവരടങ്ങുന്ന സംഘം വടിവാൾ, കത്തി, വടി തുടങ്ങിയ മാരകായുധങ്ങളുമായി ഷമീലിന്‍റെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഷമീലിനെ സംഘം ക്രൂരമായി വെട്ടുകയും കുത്തുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഷമീൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് ഇരണിയൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
'ചോരയ്ക്ക് പകരം ചോദിക്കും' എന്ന പരാമർശം ഭീതി പരത്തുന്നത്; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്എഫ്ഐയുടെ പരാതി; കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു
27 Nov 2026
BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026