BREAKING NEWS

’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’

· · 1 min read
Share: Copied!

വയനാട്: ഷാഫി പറമ്പിലിനെ പ്രശംസിച്ച് മന്ത്രി ടി. സിദ്ദിഖ്. ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണെന്നും അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു. മുന്നോട്ടുപോകാൻ ബോർഡുകളുടെ പിന്തുണ ആവശ്യമില്ലാത്ത, കേരളത്തിലെ തന്നെ പ്രധാനപ്പെട്ട നേതാവാണ് ഷാഫിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണ്. എല്ലാവരെയും ഉൾക്കൊണ്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. അതേസമയം, ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കം സിപിഎമ്മിനുള്ളിലാണ് നടക്കുന്നതെന്നും പാർട്ടി ആഭ്യന്തര പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്നും സിദ്ദിഖ് പറഞ്ഞു. കോൺഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വയനാട് രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണെന്നും സിദ്ദിഖ് പറഞ്ഞു. രാജ്യത്തെ ആദ്യ ഇ-വേസ്റ്റ് ജില്ലയായി വയനാടിനെ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. പ്ലാസ്റ്റിക് വിമുക്ത ജില്ലയിലേക്കുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടും. ഇതിനായി എസ്.ഒ.പി തയ്യാറാക്കുകയും ദീർഘകാല പദ്ധതിയുടെ ഭാഗമായി പ്ലാറ്റ്ഫോമും റോഡ് മാപ്പും രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, ഷാഫി പറമ്പിലിന് അഭിവാദ്യമർപ്പിച്ച് കാഞ്ഞങ്ങാട്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലാണ് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആവില്ല ഈ ജനകീയ മുഖത്തെ’ എന്നാണ് ഫ്ലക്സിലെ വാചകം.

നേരത്തെ തൃക്കരിപ്പൂരിലും ഷാഫിയെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിലും യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘പ്രവർത്തകർ കൂടെയുണ്ട്’ എന്ന സന്ദേശമാണ് ഇതിലൂടെ നൽകിയിരുന്നത്.

അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!

BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026
BREAKING NEWS
വീണിടത്തുനിന്നും വീണ്ടും കുതിപ്പ്; കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്, പവന് ₹1,280 കൂടി!
27 Nov 2026
BREAKING NEWS
സഹോദരന്മാരുടെ ഭാര്യമാർ തമ്മിൽ എന്നും വഴക്ക്, കൊലയ്ക്ക് രണ്ടു ദിവസം മുൻപും പ്രശ്നം സംസാരിച്ച് രമ്യതയിലെത്തിയിരുന്നതായി കണ്ടെത്തൽ!! സഹോദരങ്ങൾ ഭാര്യമാരെ കോടാലിക്ക് അടിച്ചു കൊലപ്പെടുത്തി, മൃതദേഹങ്ങൾ ആംബുലൻസിൽ കാട്ടിലെത്തിച്ച് കുഴിച്ചുമൂടി, നാട്ടുകാരോട് ഇരുവരും വീടുവിട്ടുപോയെന്ന് പറഞ്ഞുപരത്തി- രണ്ട് സ...
27 Nov 2026