കൊച്ചി: ‘തമാശ’, ‘ഭീമൻറെ വഴി’, ‘സുലൈഖ മൻസിൽ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ വിശേഷങ്ങൾ പുറത്ത്. വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ് ജോസ്, പത്മപ്രിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് റീലിസ്റ്റിക് സ്റ്റുഡിയോസിൻറെ ബാനറിൽ സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി, ജോബിൻ ജോർജ് എന്നിവർ ചേർന്നാണ്.
‘സുലൈഖ മൻസിൽ’ എന്ന അഷ്റഫ് ഹംസ സംവിധാനം ചെയ്ത റൊമാൻറിക് സിനിമയിലൂടെയാണ് റീലിസ്റ്റിക് സ്റ്റുഡിയോസ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ, ലുക്മാൻ അവറാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ആലപ്പുഴ ജിംഖാന’യ്ക്ക് ശേഷം റീലിസി്റ്റിക് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
സിജു വിൽസൺ, ദീപക് പറമ്പോൽ, വെറും വർഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അഷ്റഫ് ഹംസ തന്നെയാണ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനോടൊപ്പം മിഥുൻ ദിവാകരൻ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ശ്രദ്ധേയ റാപ്പറും സംഗീതജ്ഞനുമായ ഡാബ്സി സംഗീതം പകരുന്നു എന്ന പ്രത്യേകതയുമുണ്ട്.
എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: കൃപേഷ് എ.എ, വസ്ത്രാലങ്കാരം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ആൻറണി തോമസ്, മേക്കപ്പ്: ആർ.ജി വയനാടൻ, സൗണ്ട് ഡിസൈനർ: ഫസൽ ബക്കർ, ലൈൻ പ്രൊഡ്യൂസർ: ഷംസുദ്ദീൻ മങ്കരത്തൊടി, ആക്ഷൻ: കാർത്തികേയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തേക്കപ്പാട്ട്, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: കിരൺദാസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.