BREAKING NEWS

മകൻ കള്ളം പറഞ്ഞു, ശിക്ഷയായി 9 വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് അയച്ച് പിതാവിന്റെ ക്രൂരത, ഏഴുവയസുകാരി മകളെക്കൊണ്ട് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിച്ചു, യാത്രക്കിടെ ഛർദിച്ച മകളെ വിമാനത്താവളത്തിലിട്ട് മർദിക്കുകയും ഇടിക്കുകയും ചെയ്തു- പിതാവിന് ആറുമാസം തടവ്

· · 1 min read
Share: Copied!

സിംഗപ്പൂർ: ഒൻപതുവയസുകാരനായ മകനെ വസ്ത്രം അഴിപ്പിച്ച് നഗ്നനായി ലിഫ്റ്റിൽ കയറി കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പോകാൻ നിർബന്ധിച്ച പിതാവിന് ആറുമാസം തടവുശിക്ഷ. മകൻ കള്ളം പറഞ്ഞുവെന്നാരോപിച്ചായിരുന്നു 40കാരനായ പിതാവിന്റെ ക്രൂരമായ ശിക്ഷാനടപടി. സംഭവത്തിൽ കുട്ടിയെ ഉപദ്രവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. നവംബർ 26ന് കുറ്റം സമ്മതിച്ച പ്രതി ശിക്ഷ ഏറ്റുവാങ്ങി. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള കോടതി വിലക്കുള്ളതിനാൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. മറ്റ് രണ്ട് കുറ്റങ്ങളും ശിക്ഷ വിധിക്കുന്നതിനിടെ കോടതി പരിഗണിച്ചു.

2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൗസിങ് ബോർഡിന്റെ എട്ടാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു ഇയാളും മക്കളും താമസിച്ചിരുന്നത്. മകൻ കള്ളം പറഞ്ഞതിൽ പ്രകോപിതനായ പിതാവ് കുട്ടിയോട് ശരീരത്തിലെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് നഗ്നനായി ലിഫ്റ്റിൽ കയറി കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പോകാനും അവിടെനിന്ന് തിരികെ വീട്ടിലെത്താനും നിർദേശിച്ചു.

ഏഴുവയസുകാരിയായ മകളോട് സഹോദരന് നേരിടേണ്ടിവന്ന ശിക്ഷയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും പിതാവ് ആവശ്യപ്പെട്ടു. പെൺകുട്ടി ഇതനുസരിച്ച് ദൃശ്യങ്ങൾ പകർത്തി. തുടർന്ന് നഗ്നനായ കുട്ടി ഇടനാഴിയിലൂടെ ഓടി ലിഫ്റ്റിൽ കയറി. യാത്രയ്ക്കിടെ രണ്ടുപേർ ലിഫ്റ്റിൽ പ്രവേശിക്കുകയും നഗ്നനായ കുട്ടിയെ കാണുകയും ചെയ്തു. പിന്നീട് കുട്ടി ലിഫ്റ്റിൽ കയറി എട്ടാം നിലയിലെ വീട്ടിലേക്ക് മടങ്ങി.

തുടർന്ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണം തുടരുന്നതിനിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അധികൃതർ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഒരു മാസത്തിനുശേഷം ചാംഗി വിമാനത്താവളത്തിൽവെച്ച് ഇയാൾ മകളെയും മർദിച്ചു. ഛർദിച്ചശേഷം അതിന്റെ കാരണം വിശദീകരിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഏഴുവയസുകാരിയെ ഇയാൾ അടിക്കുകയും ഇടിക്കുകയും ചെയ്തത്.

കേസിൽ ഒൻപതുമാസത്തെ തടവുശിക്ഷയാണ് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ കരോലിൻ ലിം ആവശ്യപ്പെട്ടത്. മകനെ വസ്ത്രം അഴിപ്പിച്ച് അപമാനിക്കുന്ന തരത്തിലുള്ള ശിക്ഷ പിതാവ് ബോധപൂർവം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്ന് അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. കുട്ടിക്ക് വസ്ത്രങ്ങളും ആത്മാഭിമാനവും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നടപടിയായിരുന്നു ഇത്. മറ്റാരെക്കാളും കൂടുതൽ വിശ്വസിക്കാൻ കഴിയേണ്ട സ്വന്തം പിതാവിൽനിന്നാണ് കുട്ടിക്ക് ഇത്തരം അപമാനവും മാനസിക പീഡനവും നേരിടേണ്ടിവന്നതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

കുട്ടിക്ക് സംഭവിച്ച മാനസിക ആഘാതം യഥാർഥമാണെന്ന് ശിക്ഷ വിധിച്ച ജില്ലാ ജഡ്ജി എഡ്ഡി താം നിരീക്ഷിച്ചു. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതും മകളെ സ്വന്തം കുറ്റകൃത്യത്തിൽ സജീവ പങ്കാളിയാക്കിയതും കോടതി ഗൗരവത്തോടെ കണ്ടു.

മകൾ പകർത്തിയ വീഡിയോ ഭാവിയിൽ സഹോദരനെതിരെ ഉപയോഗിക്കാവുന്ന സ്ഥിരമായ രേഖയായി മാറാൻ സാധ്യതയുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത് കുട്ടിക്ക് കൂടുതൽ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാമെന്നും കോടതി വിലയിരുത്തി. നിലവിൽ 15,000 സിംഗപ്പൂർ ഡോളറിന്റെ ജാമ്യത്തിൽ കഴിയുന്ന പ്രതി ഡിസംബർ ഒന്നിന് ആറുമാസത്തെ തടവുശിക്ഷ അനുഭവിച്ചുതുടങ്ങുമെന്നാണ് റിപ്പോർട്ട്.

‘കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’ ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ; പരസ്യപ്പോരിലേയ്ക്ക് അണികളും

 

BREAKING NEWS
ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'രാമായണ'; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
26 Nov 2026
BREAKING NEWS
'കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല' ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ; പരസ്യപ്പോരിലേയ്ക്ക് അണികളും
26 Nov 2026
BREAKING NEWS
'ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; അതുകൊണ്ട് ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'വീട്ടിലേക്ക് വരാതിരിക്കുന്നത് മനസ്സില്ലാത്തതുകൊണ്ട്; കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും; അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി ചെന്നിത്തല
26 Nov 2026