BREAKING NEWS

‘വീട്ടിലേക്ക് വരാതിരിക്കുന്നത് മനസ്സില്ലാത്തതുകൊണ്ട്; കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും; അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല’; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ എം.എൽ.എ ടി.ഐ. മധുസൂദനന്റെ വിവാദ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം. അജിത് ലാൽ നൽകിയ പരാതിയിലാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനോട് കേസെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നതാണ് മധുസൂദനന്റെ പ്രസംഗമെന്നും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന കുറ്റകരമായ പരാമർശങ്ങൾ പ്രസംഗത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അജിത് ലാൽ പരാതി നൽകിയത്.

രാഷ്ട്രീയ ആക്രമണത്തിൽ കൊല്ലപ്പെട്ട സജിത് ലാലിന്റെ സഹോദരനാണ് പരാതിക്കാരനായ അജിത് ലാൽ. സജിത് ലാൽ വധക്കേസിൽ ടി.ഐ. മധുസൂദനൻ ആരോപണവിധേയനായിരുന്നു.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കവെയായിരുന്നു മധുസൂദനന്റെ വിവാദ പരാമർശം. ‘കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല’ എന്നായിരുന്നു പ്രസംഗത്തിലെ പ്രധാന വാക്കുകൾ.

സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ‘നിങ്ങളുടെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാൻ പരിശ്രമിക്കരുത്’ എന്ന പരാമർശവും വലിയ വിവാദത്തിന് വഴിവെച്ചു.

പ്രസംഗത്തിനെതിരെ രാഷ്ട്രീയ രംഗത്തുനിന്നും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പരാതിയിൽ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചതോടെ വിവാദം കൂടുതൽ ഗൗരവമായിരിക്കുകയാണ്.

BREAKING NEWS
മകൻ കള്ളം പറഞ്ഞു, ശിക്ഷയായി 9 വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് അയച്ച് പിതാവിന്റെ ക്രൂരത, ഏഴുവയസുകാരി മകളെക്കൊണ്ട് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിച്ചു, യാത്രക്കിടെ ഛർദിച്ച മകളെ വിമാനത്താവളത്തിലിട്ട് മർദിക്കുകയും ഇടിക്കുകയും ചെയ്തു- പിതാവിന് ആറുമാസം തടവ്
26 Nov 2026
BREAKING NEWS
'കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല' ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ; പരസ്യപ്പോരിലേയ്ക്ക് അണികളും
26 Nov 2026
BREAKING NEWS
'ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; അതുകൊണ്ട് ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
വിവാഹനിശ്ചയത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; പ്രണയബന്ധം വെളിപ്പെടുത്തിയ 19കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനും ശ്രമം
26 Nov 2026