തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും മാറ്റം. രാവിലെ വർധന രേഖപ്പെടുത്തിയ സ്വർണ്ണ വില ഉച്ചയ്ക്ക് രണ്ടുമണിയോടെ വീണ്ടും കുറഞ്ഞു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) കേരള ബോർഡ് നിരക്ക് പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹100 കുറഞ്ഞ് ₹11,440 ആയി. ഒരു പവൻ സ്വർണ്ണത്തിന് ₹800 കുറഞ്ഞ് ₹91,520 ആയി.
18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ₹80 കുറഞ്ഞ് ₹9,360 ആയി. എട്ട് ഗ്രാമിന് ₹74,880 ആണ് പുതിയ നിരക്ക്. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ₹65 കുറഞ്ഞ് ₹7,330 ആയി. എട്ട് ഗ്രാമിന് ₹58,640 ആണ് വില.
9 കാരറ്റ് സ്വർണ്ണത്തിനും വില കുറഞ്ഞു. ഗ്രാമിന് ₹40 കുറഞ്ഞ് ₹4,730 ആയി. എട്ട് ഗ്രാമിന് ₹37,840 ആണ് പുതിയ നിരക്ക്.
രാവിലെ പുറത്തുവന്ന നിരക്കിൽ നിന്ന് ഉച്ചയോടെ വീണ്ടും വില താഴ്ന്നത് സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ശ്രദ്ധേയമായ മാറ്റമാണ്. ഒരു ദിവസം തന്നെ വിലയിൽ ഒന്നിലധികം തവണ മാറ്റമുണ്ടാകുന്നത് വിപണിയിലെ ചലനാത്മകത വ്യക്തമാക്കുന്നു.
നവംബർ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിച്ച കേരള ബോർഡ് നിരക്കുകളാണിവ.
ഇന്ന് ഉച്ചയ്ക് സ്വർണവില:
22 കാരറ്റ്: ₹11,440 / ഗ്രാം
18 കാരറ്റ്: ₹9,360 / ഗ്രാം
14 കാരറ്റ്: ₹7,330 / ഗ്രാം
9 കാരറ്റ്: ₹4,730 / ഗ്രാം