BREAKING NEWS

2021 സ്വതന്ത്ര്യ ദിനത്തിൽ മൂന്നരവയസുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, 23 കാരന് പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും; വിചാരണയ്ക്കിടെ സംഭവത്തെക്കുറിച്ച് ആരുടെയും സഹായമില്ലാതെ കുട്ടി കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നിർണായകമായി

· · 1 min read
Share: Copied!

തിരുവനന്തപുരം: മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23കാരന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പേരൂർക്കട കാച്ചാണി സ്വദേശി സുരേഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും അർഹമായ നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവിട്ടു. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.ബി. അനൂപാണ് ശിക്ഷ വിധിച്ചത്.

2021ലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് എത്തിയ പ്രതി കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു.

കേസിന്റെ വിചാരണയ്ക്കിടെ സംഭവത്തെക്കുറിച്ച് ആരുടെയും സഹായമില്ലാതെ കുട്ടി കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നിർണായകമായി. 28 സാക്ഷികളുള്ള കേസിൽ എല്ലാവരെയും പ്രോസിക്യൂഷൻ വിസ്തരിച്ചു. 1 മുതൽ 31 വരെയുള്ള രേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിതാ ഷൗക്കത്ത് അലി ഹാജരായി. പ്രോസിക്യൂഷൻ എയ്ഡ് സുനിത സഹായിയായി.

വട്ടിയൂർക്കാവ് എസ്.എച്ച്.ഒ കെ.എസ്. സുരേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

ആദ്യ ഭർത്താവിനെ ശോഭയും മഞ്ജുനാഥും ചേർന്ന് കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തി കത്തിച്ചു… വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തി കിണറ്റിലെറിഞ്ഞ് കൊന്നു, യുവതിയുടെ പിഞ്ചുകുട്ടികളെ മുംബൈയിലേക്കുള്ള തീവണ്ടിയിൽ ഉപേക്ഷിച്ചു… കോളിളക്കം സൃഷ്ടിച്ച ശോഭാ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ

BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026
BREAKING NEWS
വീണിടത്തുനിന്നും വീണ്ടും കുതിപ്പ്; കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്, പവന് ₹1,280 കൂടി!
27 Nov 2026