തിരുവനന്തപുരം: സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയുമായുള്ള ഭിന്നത പരിഹരിക്കാൻ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിന്റെ ഭാഗമായി ഇന്ന ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് മുഖ്യമന്ത്രി സന്ദർശനം നടത്തും. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തും.
പാത്രിയാർക്കീസ് ബാവ മണർകാട് പള്ളി സന്ദർശിച്ചതിനു പിന്നാലെ ഓർത്തഡോക്സ് സഭ സർക്കാരിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സഭയുടെ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ പൊതുവേദിയിൽ രമേശ് ചെന്നിത്തലയ്ക്കു മുന്നിലും വിഷയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.