BREAKING NEWS

‘എനിക്ക് വ്യക്തിപരമായി വളരെ അടുത്തറിയാം; മികച്ച രാജ്യസ്നേഹിയും ദേശീയ സമ്പത്തും‘; ഹുവാങ്ങിന് ട്രംപിന്റെ പച്ചക്കൊടി; എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ്

· · 1 min read
Share: Copied!

വാഷിങ്ടൺ: എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് ജെൻസൺ ഹുവാങ് തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹുവാങ്ങിനെ വീണ്ടും തലപ്പത്തേക്ക് കൊണ്ടുവരാനുള്ള എൻവിഡിയ ഡയറക്ടർ ബോർഡിന്റെ തീരുമാനം നീതിയുക്തമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹുവാങ്ങിന്റെ നേതൃത്വം എൻവിഡിയയ്ക്ക് മാത്രമല്ല, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജെൻസൺ ഹുവാങ് നിയമം ലംഘിച്ചതായി അമേരിക്കൻ സർക്കാരിന്റെ പക്കൽ തെളിവുകളൊന്നുമില്ലെന്നും അറ്റോർണി ജനറൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി നിയമിച്ച വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഹുവാങ്ങിന്റെ തിരിച്ചുവരവ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്നും ട്രംപ് പറഞ്ഞു. വ്യക്തിപരമായി ഹുവാങ്ങിനെ നന്നായി അറിയാമെന്നും അദ്ദേഹം മികച്ച രാജ്യസ്നേഹിയും ദേശീയ സമ്പത്താണെന്നും ട്രംപ് പ്രശംസിച്ചു.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും എൻവിഡിയ നിർണായകമാണെന്നും ഹുവാങ്ങിനെപ്പോലുള്ള പ്രതിഭകളെ രാജ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ട്രംപ് നേരത്തേയും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യവസായി ആലീസ് ഹുവാങ്ങുമായുള്ള ജെൻസൺ ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്. ഈ മാസം ആദ്യം വിവാദം പുറത്തുവന്നതിനു പിന്നാലെയാണ് ഹുവാങ് എൻവിഡിയ തലപ്പത്തുനിന്ന് പടിയിറങ്ങിയതെന്നാണ് റിപ്പോർട്ടിലുള്ളത്. ആലീസ് ഹുവാങ്ങും അവരുടെ ബിസിനസ് പങ്കാളി കാങ് വെയ്യും ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം പുലർത്തിയിരുന്നതായും കമ്പനികൾ വഴി അനധികൃതമായി ചിപ്പുകൾ ചൈനയിലേക്ക് കടത്തിയതായും യുഎസ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, ആലീസ് ഹുവാങ് ചൈനീസ് ചാരയാണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇതിനിടെ, അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര അന്വേഷണം തുടരണമെന്ന് എൻവിഡിയയോട് ട്രംപ് നിർദേശിച്ചു. ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് നവംബർ 25-നകം വിശദീകരണം നൽകാൻ യുഎസ് ട്രഷറി വകുപ്പ് എൻവിഡിയയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

BREAKING NEWS
’ഇവനേംകൊണ്ട് തോറ്റു’!! ചക്കക്കൊമ്പനെ പിടികൂടാൻ മയക്കുവെടി ദൗത്യം നാളെ; ചിന്നക്കനാലിൽ നിരോധനാജ്ഞ, വിനോദസഞ്ചാരത്തിനും ഡ്രോൺ പറത്തുന്നതിനും വിലക്ക്
24 Nov 2026
BREAKING NEWS
അമേരിക്ക-ഇറാൻ പോര് മുറുകുന്നു; ഹോർമുസ് അശാന്തം; 'ഉപരോധം ലംഘിച്ചാൽ കടലിൽ മുക്കും'; ട്രംപിന്റെ ഭീഷണി; 'തിരിച്ചടിക്കും കട്ടായം', മിസൈൽ കരുത്ത് പുറത്തുവിട്ട് ഇറാൻ
24 Nov 2026
BREAKING NEWS
'നിനക്ക് മാപ്പില്ല'... ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം പെൺസുഹൃത്തിന്റെ ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തി!! മാതാമംഗലം രാധാകൃഷ്ണൻ വധക്കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ, മൃതദേഹം കണ്ടെത്തിയത് പെൺസുഹൃത്തിന്റെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ
23 Nov 2026
BREAKING NEWS
'എണ്ണിയെണ്ണി പകരംചോദിക്കും' പരാമർശം; മുഖ്യമന്ത്രിയുടേത് പരസ്യമായ വെല്ലുവിളി, സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം’: പിണറായി
23 Nov 2026