BREAKING NEWS

’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരേ പ്രോസിക്യൂഷന് അനുമതി നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ബിസ്‌ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അനുവദനീയമായ പരിധിയിൽ കൂടുതൽ ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) കണ്ടെത്തിയതായാണ് റിപ്പോർട്ട്.

വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്‌സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് നടപടി നേരിടുന്ന മറ്റ് കമ്പനികൾ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് വിപണിയിൽനിന്ന് തിരിച്ചുവിളിക്കാനും നിർദേശിച്ചിട്ടുണ്ട്.

ബിസ്‌ലേരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയിരുന്നു. തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരേ കമ്പനി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് വീണ്ടും പരിശോധനയ്ക്കായി അയച്ചു.

രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന കണ്ടെത്തൽ ആവർത്തിച്ചു. ഇതിനുപുറമേ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും PAHs-ഉം ആരോഗ്യത്തിന് ഹാനികരമായതും അർബുദസാധ്യത വർധിപ്പിച്ചേക്കാവുന്നതുമായ രാസവസ്തുക്കളാണ്.

‘നാവിക ഉപരോധത്തെ ഇറാൻ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും’?- മാധ്യമപ്രവർത്തകൻ!! “അവരുടെ നാവികസേനയിലെ മറ്റുള്ളവരെപ്പോലെ കടലിന്റെ അടിത്തട്ടിലായിരിക്കും അവരും”… പുതുവർഷത്തിന് ശേഷം കരാറിലെത്തിയില്ലെങ്കിൽ ആക്രമിക്കും- ട്രംപിന്റെ മുന്നറിയിപ്പ്… ഒരേസമയം കരാറുണ്ടാക്കുന്നതിനെ അനുകൂലിച്ചും അതിന്റെ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചും അമേരിക്കൻ പ്രസിഡന്റ്

BREAKING NEWS
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’
23 Nov 2026
BREAKING NEWS
'നാവിക ഉപരോധത്തെ ഇറാൻ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും'?- മാധ്യമപ്രവർത്തകൻ!! "അവരുടെ നാവികസേനയിലെ മറ്റുള്ളവരെപ്പോലെ കടലിന്റെ അടിത്തട്ടിലായിരിക്കും അവരും''... പുതുവർഷത്തിന് ശേഷം കരാറിലെത്തിയില്ലെങ്കിൽ ആക്രമിക്കും- ട്രംപിന്റെ മുന്നറിയിപ്പ്... ഒരേസമയം കരാറുണ്ടാക്കുന്നതിനെ അനുകൂലിച്ചും അതിന്റെ...
23 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയോടിച്ച കാർ ബൈക്കിലിടിച്ചുകയറി; ദമ്പതികൾക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് ബിജെപി കോർപ്പറേറ്ററുടെ മകൻ, മരിച്ച ദമ്പതികളുടെ മക്കളുടെ പരാതിൽ കേസ്
23 Nov 2026
BREAKING NEWS
നിന്റെ തൊപ്പി ഞാൻ തെറുപ്പിക്കുമെടാ... മദ്യലഹരിയിൽ റോട്ട് വീലർ നായയുമായി റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം, സംഭവം അറിഞ്ഞെത്തിയ പോലീസിനു നേരെ ഭീഷണി, പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോ​ഗസ്ഥനു പരിക്ക്... താൻ നായയുമായി സവാരിക്കിറങ്ങിയതെന്ന് കസ്റ്റഡിയിലായ യുവാവ്
23 Nov 2026