BREAKING NEWS

നിന്റെ തൊപ്പി ഞാൻ തെറുപ്പിക്കുമെടാ… മദ്യലഹരിയിൽ റോട്ട് വീലർ നായയുമായി റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം, സംഭവം അറിഞ്ഞെത്തിയ പോലീസിനു നേരെ ഭീഷണി, പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോ​ഗസ്ഥനു പരിക്ക്… താൻ നായയുമായി സവാരിക്കിറങ്ങിയതെന്ന് കസ്റ്റഡിയിലായ യുവാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നരുവാമ്മൂട്ടിൽ വളർത്തുനായയുമായി പോലീസുകാർക്കുനേരേയും നാട്ടുകാർക്കു നേരെയും അഭ്യാസം നടത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മൊട്ടമൂട് ഇടമല എം.എൽ.എ. റോഡ്സൈഡിൽ താമസിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവായ അനീഷ് ആണ് റോട്ട് വീലർ ഇനത്തിൽപ്പെട്ട പട്ടിയുമായി റോഡിലിറങ്ങിയത്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവ് പോലീസിനുനേരെ തിരിയുകയായിരുന്നു. പോലീസിനെ അസഭ്യംവിളിക്കുകയും തൊപ്പിതെറിപ്പിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.

സംഭവം അന്വേഷിക്കാൻ ജീപ്പിന് പുറത്തിറങ്ങിയ പോലീസുകാരനെ പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് പറയുന്നു. വീണു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനായ പീറ്റർദാസ് ചികിത്സ തേടിയിട്ടുണ്ട്. യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക വിവരം. അതേസമയം താൻ പട്ടിയുമായി സായാഹ്നസവാരിക്ക് ഇറങ്ങുകമാത്രമാണ് ചെയ്തതെന്നാണ് യുവാവിന്റെ വാദം.

ആള് ചില്ലറക്കാരനല്ല, പഠിച്ച കള്ളൻ… തീവണ്ടികളിൽ യാത്രക്കാരുടെ സ്വർണാഭരണങ്ങൾ കവർന്ന 63 കാരൻ പിടിയിൽ, പ്രതിയുടെ കൈയിൽ നിന്ന് പിടികൂടിയത് 13.74 ലക്ഷത്തിന്റെ ആഭരണങ്ങൾ… പിടിയിലായത് 2025ൽ ചെന്നൈ-മംഗളൂരു മെയിലിൽ യാത്രക്കാരുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന കേസിലെ ഒന്നാം പ്രതി

BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയോടിച്ച കാർ ബൈക്കിലിടിച്ചുകയറി; ദമ്പതികൾക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് ബിജെപി കോർപ്പറേറ്ററുടെ മകൻ, മരിച്ച ദമ്പതികളുടെ മക്കളുടെ പരാതിൽ കേസ്
23 Nov 2026
BREAKING NEWS
ആള് ചില്ലറക്കാരനല്ല, പഠിച്ച കള്ളൻ... തീവണ്ടികളിൽ യാത്രക്കാരുടെ സ്വർണാഭരണങ്ങൾ കവർന്ന 63 കാരൻ പിടിയിൽ, പ്രതിയുടെ കൈയിൽ നിന്ന് പിടികൂടിയത് 13.74 ലക്ഷത്തിന്റെ ആഭരണങ്ങൾ... പിടിയിലായത് 2025ൽ ചെന്നൈ-മംഗളൂരു മെയിലിൽ യാത്രക്കാരുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന കേസിലെ ഒന്നാം പ്രതി
23 Nov 2026
BREAKING NEWS
പിതാവ് ജാമ്യത്തിലിറങ്ങിയ പിന്നാലെ മകളെ ബന്ധപ്പെടാൻ ശ്രമിച്ചു, പോലീസിൽ അറിയിച്ചപ്പോൾ സിം മാറ്റാൻ നിർദേശം...അമ്മയുടെ കൊലക്കേസിൽ പിതാവിനെതിരെ സാക്ഷി പറഞ്ഞ ഒമ്പതാം ക്ലാസ് വിദ്യാർഥിനി‌‌‌ ജീവനൊടുക്കിയ നിലയിൽ!! മരണം നടന്ന സമയത്ത് വീട്ടിൽ പെൺകുട്ടി മാത്രം- ദുരൂഹതയെന്ന് ബന്ധുക്കൾ
23 Nov 2026
BREAKING NEWS
അടുത്തവീട്ടിൽ മരണം നടന്നിട്ടുണ്ട്, പടക്കം പൊട്ടിക്കല്ലെന്ന് വധുവിന്റെ വീട്ടുകാർ, മൈൻഡ് പോലും വെക്കാതെ പടക്കം പൊട്ടിച്ചും ബാൻഡ് കൊട്ടിയും വരന്റെ കൂടെ വന്നവർ, തടഞ്ഞ് നാട്ടുകാർ... പിന്നെ നടന്നത് കൂട്ടത്തല്ല്
23 Nov 2026