BREAKING NEWS

’സതീശൻ ആർ.എസ്.എസിന് അപ്പം പങ്കുവെക്കുന്നു; ബി.ജെ.പി.യുമായി തർക്കിക്കാനില്ലെന്നതാണ് യു.ഡി.എഫ്. സർക്കാരിന്റെ നയം; 10 വർഷം ആർ.എസ്.എസിനോടും ബി.ജെ.പി.യോടും പോരാടിയാണ് കേരളത്തിൽ എൽ.ഡി.എഫ്. ഭരണം നടത്തിയത്’- എ. വിജയരാഘവൻ

· · 1 min read
Share: Copied!

കല്പറ്റ: മുഖ്യമന്ത്രി വി.ഡി. സതീശൻ ആർ.എസ്.എസിന് അപ്പം പങ്കുവെക്കുകയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇടതുപക്ഷത്തെ തകർക്കാൻ വർഗീയതയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി കല്പറ്റയിൽ സംഘടിപ്പിച്ച ജില്ലാ റാലിക്കുശേഷമുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസിനോട് വിട്ടുവീഴ്ചയില്ലെന്ന് പറയുന്ന വി.ഡി. സതീശൻ, അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ്. പത്തുവർഷം ആർ.എസ്.എസിനോടും ബി.ജെ.പി.യോടും പോരാടിയാണ് കേരളത്തിൽ എൽ.ഡി.എഫ്. ഭരണം നടത്തിയത്. എന്നാൽ, ബി.ജെ.പി.യുമായി തർക്കിക്കാനില്ലെന്നതാണ് യു.ഡി.എഫ്. സർക്കാരിന്റെ നയം.

എല്ലാ സർവകലാശാലകൾക്കുമുകളിൽ ആർ.എസ്.എസ്. അനുകൂലികളെ പ്രതിഷ്ഠിക്കുകയാണ് യു.ഡി.എഫ്. സർക്കാർ. വൈസ് ചാൻസലർ, സെനറ്റ്, സിൻഡിക്കേറ്റ് തുടങ്ങി സർവകലാശാലകളിലെ എല്ലാ സംവിധാനങ്ങളും ആർ.എസ്.എസിന് അടിയറവുവെച്ച് ബി.ജെ.പി.ക്ക് വളരാനുള്ള സാഹചര്യമൊരുക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

മുസ്‌ലിംലീഗ് ഭരണം കൈയാളുന്നതിനായി ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടിയിരിക്കുകയാണ്. എല്ലാത്തരം വർഗീയതയുമായും കൂട്ടുകൂടി ഇടതുപക്ഷത്തെ തകർക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ഒരു ഹൈന്ദവ വിശ്വാസിക്ക് മുസ്‌ലിം കുടുംബം ചിതയൊരുക്കുന്ന കാഴ്ച കേരളത്തിൽ മാത്രമേ കാണാൻ കഴിയൂ. കേരളത്തിന്റെ ഈ സ്നേഹബന്ധത്തെയാണ് ബി.ജെ.പി. തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയെയും പാർലമെന്ററി സംവിധാനത്തെയും തകർക്കാനുള്ള ശ്രമങ്ങൾക്കാണ് ബി.ജെ.പി. നേതൃത്വം നൽകുന്നത്. ഇതിനെതിരേ രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾ ശക്തിപ്പെടുന്നുണ്ട്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് സി.പി.എമ്മാണ്. പാർലമെന്റിലെ അംഗബലമല്ല, തെരുവിലെ സമരശേഷിയാണ് കരുത്ത്. തിരഞ്ഞെടുപ്പുകളിൽ തോറ്റാലും വർഗീയതയ്‌ക്കെതിരായ പോരാട്ടഭൂമിയിൽ തോൽക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.

 

BREAKING NEWS
’ലീഗ് ചത്തുചീഞ്ഞ കുതിരയായി മാറി; കോൺഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് ഇപ്പോൾ സർവത്ര അവഗണന; പി.കെ. കുഞ്ഞാലിക്കുട്ടിയെ പൂച്ചക്കുട്ടിയാക്കി, ഇ.ടി. മുഹമ്മദ് ബഷീറിനെ പുറത്തുനിർത്തി’- പി. ജയരാജൻ
23 Nov 2026
BREAKING NEWS
നിരോധനം മറികടന്ന് പാകിസ്താൻ ക്രീമുകൾ കേരളത്തിൽ; ഓൺലൈൻ വിൽപ്പനയും സജീവം; അടങ്ങിയിരിക്കുന്നത് 20,000 പി.പി.എം. വരെ മെർക്കുറി! ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ്
23 Nov 2026
BREAKING NEWS
'വൈദ്യനാണ്, പരിശോധിക്കാം'; അനാഥാലയങ്ങൾക്കായി പണം പിരിക്കാനെന്ന വ്യാജേനയെത്തി, വീട്ടിൽ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കി; ഓർമക്കുറവും ശാരീരിക അസ്വസ്ഥതകളുമുള്ള സ്ത്രീയെ പീഡിപ്പിച്ചു; 63-കാരൻ അറസ്റ്റിൽ
23 Nov 2026
BREAKING NEWS
വിവാഹശേഷം ജോലിക്കു പോകാൻ താൽപര്യമില്ലെന്നു യുവതി, തനിക്കു വേണ്ടത് സ്വന്തം കാലിൽ നിൽക്കുന്ന പങ്കാളിയേയെന്ന് യുവാവ്, ഇയാൾ പിന്തിരിപ്പൻ ചിന്താ​ഗതിക്കാരൻ, സ്ത്രീകളോട് എങ്ങനെ സംസാരിക്കണമെന്ന് പോലും അറിയില്ലെന്ന് യുവതി- സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഒരു കുറിപ്പ്
23 Nov 2026