BREAKING NEWS

ഒത്തുതീർപ്പിനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയത് ശനിയാഴ്ച, പിറ്റേദിവസം വീട്ടിലെത്തി തുണികൾ എടുക്കുന്നതിനിടെ വീണ്ടും വഴക്ക്, മകളുടെ കൺമുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, പേടിച്ച് അലറിക്കരഞ്ഞോടിയ മകൾ പറഞ്ഞനുസരിച്ച് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ കണ്ടത് മരിച്ചു കിടക്കുന്ന ക്രിസ്റ്റിയേയും അടുക്കളയിൽ ജീവനൊടുക്കിയ നിലയിൽ ബിനുവിനേയും

· · 1 min read
Share: Copied!

പത്തനാപുരം: പട്ടാഴിയിൽ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം.

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ കേസ് നിലനിന്നിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെ പോലീസിന്റെ നിർദേശത്തെത്തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മകൾ ബിറ്റിക്കൊപ്പം ക്രിസ്റ്റി പന്തപ്ലാവിലെ വീട്ടിലെത്തി തുണികൾ എടുക്കുന്നതിനിടെ, ബിനുവുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതനായ ബിനു വെട്ടുകത്തികൊണ്ട് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അമ്മയെ വെട്ടുന്നതുകണ്ട മകൾ ബിറ്റി അലറി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെട്ടു. തുടർന്ന് മകളാണ് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നെഞ്ചിനും തലയ്ക്കും കഴുത്തിനും വേട്ടേറ്റ് രക്തംവാർന്നാണ് ക്രിസ്റ്റിയുടെ മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരിഫ്, കുന്നിക്കോട് എസ്.എച്ച്.ഒ. ശരത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിനു. കലയപുരത്ത് സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു ക്രിസ്റ്റി. വിപിൻ മകനാണ്.

BREAKING NEWS
നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ!! മൃതദേഹത്തിന് ദിവസങ്ങൾ പഴക്കം, പ്രസവത്തെ തുടർന്നുള്ള അസ്വസ്ഥതയാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നിരീക്ഷണത്തിൽ, പ്രസവ വിവരം ഡോക്ടറിൽ നിന്ന് മറച്ചുവച്ച് യുവതിയും കുടുംബവും
23 Nov 2026
BREAKING NEWS
വ്ലോ​ഗർമാരും നോട്ടപ്പുള്ളികൾ!! മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക- ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപന, ഊരും പേരുമില്ലാതെ പാക്കിസ്ഥാൻ വഴിയെത്തുന്ന ഉൽപ്പന്നങ്ങളുടെ ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കും... വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി...
22 Nov 2026
BREAKING NEWS
തിരക്കേറിയ ന​ഗരത്തിലെ ഓടയിൽ ഒരു മനുഷ്യൻ ജീവനായി നിലവിളിച്ച് കിടന്നത് നാല് ദിവസം!! ഒടുവിൽ അതുവഴി പോയ വഴിയാത്രികർ നേർത്ത ശബ്ദങ്ങളും നിലവിളിയും കേട്ട് ഉറവിടം തിരക്കിയിറങ്ങി... ദിവസങ്ങൾക്കു ശേഷം യുവാവ് ജീവിതത്തിലേക്ക്
22 Nov 2026
BREAKING NEWS
അടുത്തിടെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരസ്യമായി സംസാരിച്ചു... കീടനാശിനി ഉള്ളിൽച്ചെന്ന് എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ!! ഭക്ഷ്യവിഷബാധയെന്ന് പാർട്ടി... എംഎൽഎയുടെ ശരീരത്...
22 Nov 2026