BREAKING NEWS

‘കിളിയേ, കിളിയേ…’ ;മലയാളം പാട്ടിന്റെ പശ്ചാത്തലത്തിൽ മകൾ അർഹയ്ക്ക് പത്താം പിറന്നാൾ ആശംസിച്ച് അല്ലു അർജുൻ, കുറിപ്പ് വൈറൽ; ‘എന്റെ ജീവിതത്തിലെ സന്തോഷത്തിന് പിറന്നാൾ ആശംസകൾ’

· · 1 min read
Share: Copied!

മകൾ അല്ലു അർഹയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി തെന്നിന്ത്യൻ താരം അല്ലു അർജുൻ. അർഹയുടെ പത്താം പിറന്നാൾ ദിനത്തിൽ ‘എന്റെ ജീവിതത്തിലെ സന്തോഷം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. അച്ഛന്റെ ആശംസകൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്ന മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് അല്ലു അർജുന്റെ കുറിപ്പ്. ‘എന്റെ ജീവിതത്തിലെ സന്തോഷത്തിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

വെള്ളിത്തിരയിലെ തകർപ്പൻ പ്രകടനങ്ങൾക്കും തിരക്കേറിയ സിനിമാ ജീവിതത്തിനുമപ്പുറം കുടുംബത്തോടൊപ്പമുള്ള സ്‌നേഹനിർഭരമായ നിമിഷങ്ങൾ അല്ലു അർജുൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എസ്. ജാനകി ആലപിച്ച ‘കിളിയേ കിളിയേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പിറന്നാൾ പോസ്റ്റ്.

അർഹയുടെ പത്താം പിറന്നാൾ ആഘോഷം അവിസ്മരണീയമാക്കാൻ അല്ലു അർജുനും കുടുംബവും ശ്രീലങ്കയിലേക്കാണ് യാത്ര തിരിച്ചത്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രിയപ്പെട്ടവർക്കൊപ്പം മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

ഗുണശേഖർ സംവിധാനം ചെയ്ത ‘ശാകുന്തളം’ എന്ന ചിത്രത്തിൽ ഭരത രാജകുമാരനായി വേഷമിട്ടാണ് അർഹ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. അഞ്ചാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് പരിശീലക എന്ന നേട്ടത്തിലൂടെ നോബിൾ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും അർഹ ഇടംനേടിയിരുന്നു. തെലുങ്ക് ഭാഷയിലുള്ള പ്രാവീണ്യവും സംസ്‌കാരത്തോടുള്ള അടുപ്പവും അർഹയെ ശ്രദ്ധേയയാക്കിയിട്ടുണ്ട്.

View this post on Instagram

A post shared by Allu Arjun (@alluarjunonline)

BREAKING NEWS
അടുത്തിടെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരസ്യമായി സംസാരിച്ചു... കീടനാശിനി ഉള്ളിൽച്ചെന്ന് എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ!! ഭക്ഷ്യവിഷബാധയെന്ന് പാർട്ടി... എംഎൽഎയുടെ ശരീരത്...
22 Nov 2026
BREAKING NEWS
പോപ്കോണിൽ ഉപ്പ് കുറഞ്ഞുപോയതിനെച്ചൊല്ലി കയ്യാങ്കളി, തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസറുടെ കോളറിനു കുത്തിപ്പിടിച്ചു, കൈകൾ പിടിച്ചുതിരിച്ചു, ഒളിവിൽ പോയ പെട്ടിക്കട തൊഴിലാളിക്കായി അന്വേഷണം
22 Nov 2026
BREAKING NEWS
"ഇത് അത്ഭുതകരമല്ലേ? ശരിക്കും വിസ്മയിപ്പിക്കുന്ന കാര്യമാണിത്"... 150 കോടി ജനങ്ങൾ, അതിൽ മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾ സംസാരിക്കുന്നത് അവരുടേതായ ഭാഷകൾ!! ഇന്ത്യയുടെ ഭാഷാ വൈവിധ്യം അത്ഭുതപ്പെടുത്തുന്നു... മോദിയുമായുള്ള സംഭാഷണം ഓർത്തെടുത്ത് വ്‌ളാഡിമിർ പുടിൻ
22 Nov 2026
BREAKING NEWS
’ബിജെപിയും ആർഎസ്എസും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യ ചിന്താഗതിക്കാരുമാണെന്നും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല’- അർധനാരീശ്വര ശിൽപ്പത്തിന്റെ ചിത്രം പങ്കുവച്ച് രാഹുൽ​ ​ഗാന്ധിയുടെ കുറിപ്പ്
22 Nov 2026