BREAKING NEWS

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ട് സൗന്ദര്യം വർധിക്കില്ല, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം, പരാതികൾ ലഭിച്ചാല്‍ നടപടിയെടുക്കും- കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകൃതമല്ലാത്ത മുഖലേപനങ്ങളും ക്രീമുകളും വിൽപന നടത്തുന്നതിനെതിരേ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഓൺലൈൻ വഴി ലഭിക്കുന്നതും നിർമ്മാണ വിവരങ്ങൾ വ്യക്തമല്ലാത്തതുമായ മുഖലേപനങ്ങളും ക്രീമുകളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരം ക്രീമുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം സൗന്ദര്യം വർധിക്കില്ല.

പരാതികൾ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ പരിശോധനകളും ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അറിയിച്ചു. നിറം വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ച് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചത്.

വിദഗ്ധ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തി. മെർക്കുറി അമിതമായതിനാൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ബി.പി. കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി. തുടർപരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതെങ്ങനെ ഉണ്ടായെന്നറിയാൻ ക്രീം ടെസ്റ്റിന് അയച്ചപ്പോഴാണ് ക്രീമിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വിൽപനയ്ക്കുവച്ചിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

BREAKING NEWS
പെണ്ണേ നീ രക്ഷപ്പെട്ടു, ഇവനെ കെട്ടിരുന്നേൽ ആയുസെത്താതെ തീർന്നേനേ... വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ...താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേ...
22 Nov 2026
BREAKING NEWS
'സയണിസ്റ്റ് ഐക്യസർക്കാർ വരണം', നെതന്യാഹുവുമായോ അദ്ദേഹത്തിന്റെ രാഷ്ട്രീയ മുന്നണിയുമായോ സഖ്യത്തിലേർപ്പെടില്ല- നഫ്താലി ബെന്നറ്റ്!! ലിക്കുഡ് പാർട്ടിയുമായി സഹകരിക്കുന്നതിൽ എതിർപ്പില്ല, പക്ഷെ നെതന്യാഹുവിന്റെ നേതൃത്വത്തെ അംഗീകരിക്കില്ല...സഖ്യചർച്ചയ്ക്ക് ക്ഷണിച്ച് ഗാഡി ഐസൻകോട്ടെ, നിർണായക ചർച്ച ഞായറാഴ്ച
22 Nov 2026
BREAKING NEWS
പെൺസുഹൃത്ത് വിളിച്ചതരുസരിച്ച് പാർട്ടിക്കെത്തിയ 17 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പിന്നാലെ രണ്ടു യുവാക്കൾ ചേർന്ന് അർധരാത്രി മുതൽ രാവിലെവെ മാറിമാറി ബലാത്സം​ഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതി, യുവതിയുൾപ്പെടെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ
22 Nov 2026
BREAKING NEWS
എസ്.ഐയുടെ വയർലെസ് സെറ്റ് കായലിൽ വീണു! ജലോത്സവത്തിന്റെ തിരക്കിനിടെ പോലീസിന് എട്ടിന്റെ പണി; വീണ്ടെടുക്കാൻ 'അണ്ടർവാട്ടർ' തിരച്ചിൽ, ’ആക്‌ഷൻ ഹീറോ ബിജു’വിലെ രം​ഗം പോലെ
22 Nov 2026