BREAKING NEWS

സ്കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി; രണ്ടുപേർ ബലാത്സംഗത്തിനിരയായി, രണ്ട് പ്രതികൾ അറസ്റ്റിൽ

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഇരുവരും ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ഭദോഹി ജില്ലയിലാണ് സംഭവം. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബർ 21-ന് രാവിലെയാണ് ഗോപിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ കാണാതായത്. സൈക്കിളിൽ സ്കൂളിലേക്ക് പോയ 14, 15, 16 വയസ്സുള്ള പെൺകുട്ടികൾ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ സ്കൂളിന് സമീപത്തുനിന്ന് ഇവരുടെ സൈക്കിളുകൾ കണ്ടെത്തി. അന്വേഷണത്തിനിടെ മൂന്ന് യുവാക്കൾക്കൊപ്പം പെൺകുട്ടികളെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പിടിയിലായത്. 14 വയസ്സുകാരിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 22-നും 24-നും ഇടയിൽ പ്രായമുള്ള രണ്ടുപേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് 14-ഉം 15-ഉം വയസ്സുള്ള പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. ഇതോടെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64(1), പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവയും കേസിൽ ഉൾപ്പെടുത്തി.

കണ്ടെത്തിയ രണ്ട് പെൺകുട്ടികളുടെയും മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാണാതായ മൂന്നാമത്തെ പെൺകുട്ടിക്കായും ഒളിവിലുള്ള പ്രതിക്കായും അന്വേഷണം തുടരുകയാണ്.

BREAKING NEWS
വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി; തുടർച്ചയായ മൂന്നാം വർഷവും ഇളവ് വ്യോമയാന മന്ത്രാലയം, ശബരിമലയിൽ തീർഥാടകരുടെ തിരക്കേറി ന്യൂഡൽഹി: അയ്യപ്പഭക്തർക്ക് വിമാനത്തിന്റെ ക്യാബിനിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർച്ചയായ മൂന്നാം വർഷമാണ് ഇതിനുള്ള അനുമതി നീ...
22 Nov 2026
BREAKING NEWS
അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തര്‍ക്കവിഷയമാക്കരുത്, പിഎം ശ്രീ സംബന്ധിച്ച പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു, വി ശിവന്‍കുട്ടിയെയും ടി പി രാമകൃഷ്ണനെയും തള്ളി സിപിഐ(എം)
22 Nov 2026
BREAKING NEWS
’ശബരിമല ഡ്യൂട്ടിക്ക് മദ്യപാനികളെയും മോശം പെരുമാറ്റമുള്ളവരെയും അയക്കരുത്’; എസ്പിമാർക്ക് ഐജിയുടെ കർശന നിർദേശം ’നിലയ്ക്കലിലെ മർദനം സേനയ്ക്ക് നാണക്കേട്’
22 Nov 2026
BREAKING NEWS
പരസ്യമായി മദ്യപിച്ചതിന് വികാരിക്കെതിരെ പൊലീസ് കേസ്, പള്ളിമേട പൂട്ടി പ്രതിഷേധവുമായി വിശ്വാസികള്‍, എത്രയും പെട്ടന്ന് സ്ഥാനം ഒഴിയണം, ചെയ്തു കൂട്ടുന്നത് പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികള്‍, പേട്ട സെന്റ് ആൻസ് പള്ളിയിൽ സംഘര്‍ഷം
22 Nov 2026