BREAKING NEWS

പത്മജയെ പോലെ നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു, പിന്നെ എന്തുകൊണ്ട് രാഹുല്‍ മങ്കൂട്ടത്തിലിന് അവസരം കൊടുക്കുന്നില്ല?? സ്വന്തം നേതാക്കള്‍ തള്ളി പറഞ്ഞപ്പോഴും പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും അയാള്‍ പറഞ്ഞിട്ടില്ല, പത്മജയോ?? അവരെ തിരിച്ചെടുക്കുന്നതേ തെറ്റാണ്, സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്താല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് സൈബറിടത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികള്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. വലിയൊരു വിഭാഗം രാഹുലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആരോപണ വിധേയനായി പ്രതിച്ഛായ നഷ്ടമായപ്പോഴും സ്വന്തം നേതാക്കള്‍ പോലും തള്ളി പറഞ്ഞപ്പോഴും രാഷ്ട്രീയ പക്വതയോടെ പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും പറയാത്ത യുവനേതാവാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് അവര്‍ പറയുന്നു. എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി സംസ്ഥാന നേതാക്കളെയും പ്രസ്ഥാനത്തെയും വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ് ബിജെപിയില്‍ ചേക്കേറിയ ആളാണ് പത്മജ വേണുഗോപാല്‍.

പത്മജയെ തിരിച്ചെടുക്കുന്നതേ തെറ്റാണ്. ഇനി തിരിച്ചെടുത്താല്‍ തന്നെ അവര്‍ ചെയ്തതിനും പറഞ്ഞതിനുമെല്ലാം മാപ്പ് പറയണം. സ്ഥാനമാനങ്ങളൊന്നും നല്‍കുകയും ചെയ്യരുതെന്നും രൂക്ഷമായ ഭാഷയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ശബ്ദങ്ങള്‍ ഉയരുന്നത്. ”പാർട്ടിയെ ഭള്ളു പറഞ്ഞ്, പാർട്ടിയെ നാണംകെടുത്തി പാർട്ടി പാരമ്പര്യത്തെ പുച്ഛിച്ച് വർഗീയ കൂടാരത്തിൽ ചേക്കേറിയ പത്മജയെ പോലെയുള്ള നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ കേവലം സഹോദര സ്നേഹത്തിൻ്റെ പേരിൽ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും കഴിയുമെങ്കിൽ ഈ മുന്നണിയെ 102 സീറ്റിൽ അധികാരത്തിൽ എത്തിക്കാൻ ഗണ്യമായ പങ്കു വഹിച്ച ആ ചെറുപ്പക്കാരന് ഒരു അവസരം കൊടുക്കാൻ നിങ്ങൾക്കെന്താണ് മടി ?” രാഹുലിനെ അനുകൂലിച്ചുള്ള ഒരു കുറിപ്പില്‍ ചോദിക്കുന്നു.

വെറും ആരോപണങ്ങളുടെ പുറത്താണ് രാഹുലിനെ പാര്‍ട്ടിപുറത്താക്കിയത്. ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥ തെറ്റ് എന്ന് പറയുന്ന ഒരു ക്രൈമും ചെയ്തിട്ടില്ല. രാഹുലിന് എതിരെ നടപടിയെടുത്തതിന്റെ പേരില്‍ യുഡിഎഫിന് ഒരു വോട്ട് പോലും അധികം കിട്ടിയിട്ടില്ല എന്ന് 100% ഉറപ്പാണ്. എന്നാല്‍ അദ്ദേഹം സിപിഎമ്മിനെതിരെ നടത്തിയ പ്രചാരണങ്ങളുടെ പേരില്‍ ഓരോ നിയോജക മണ്ഡലത്തിലും ആയിരം വോട്ടെങ്കിലും കൂടുതല്‍ കിട്ടിയിട്ടുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നു. കഴിഞ്ഞ ആറുമാസമായി ഒരു പരാതിയുമില്ല, പരാതിക്കാരുമില്ല. എന്തിന് മുഖ്യമന്ത്രി വി ഡി സതീശന്‍ പിതൃതുല്യന്‍ ആണെന്ന് പറഞ്ഞ റിനി ജോര്‍ജ് പോലും മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ഒരു പരാതി ഇതുവരെ കൊടുത്തിട്ടില്ല. പാര്‍ട്ടിയെ നാണം കെടുത്തി വര്‍ഗീയ കൂടാരത്തില്‍ ചേക്കേറിയ പത്മജയെ പോലെയുള്ള നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ കേവലം സഹോദര സ്‌നേഹത്തിന്റെ പേരില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും കഴിയുമെങ്കില്‍ ഈ മുന്നണിയെ 102 സീറ്റില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഗണ്യമായ പങ്കു വഹിച്ച ആ ചെറുപ്പക്കാരന് ഒരു അവസരം കൊടുക്കാന്‍ നിങ്ങള്‍ക്കെന്താണ് മടി ? രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നു.

BREAKING NEWS
എനിക്കെന്നും പ്രിയപ്പെട്ടത് രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിന് ധരിച്ച പിങ്ക് നിറത്തിലുള്ള ഖാദി സാരി...സ്വാതന്ത്ര്യസമരകാലത്ത് ജയിലിൽ കഴിയുമ്പോൾ നെഹ്‌റു നൂൽ നൂറ്റെടുത്താണ് ഈ സാരിക്കാവശ്യമായ നൂൽ തയ്യാറാക്കിയത്... ആദ്യം സാരി ധരിക്കാൻ മടിയായിരുന്നു, പിന്നീട് അത് ഏറെ പ്രിയപ്പെട്ട വസ്ത്രമായി മാറി... സാര...
20 Nov 2026
BREAKING NEWS
സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കിയില്ല, അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച് മകന്‍
20 Nov 2026
BREAKING NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കിടന്ന് പോരാടിയത് അധികാര കൊതി മൂത്ത് പാളയങ്ങള്‍ മാറി ചേക്കേറുന്ന പദ്മജമാര്‍ക്ക് വേണ്ടിയല്ല, പദ്മജ-പദ്മിനിമാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു, സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ- അലോഷ്യസ് സേവ്യര്‍
20 Nov 2026
BREAKING NEWS
സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം
20 Nov 2026