BREAKING NEWS

ഏറ്റവും കഴിവുകെട്ട മന്ത്രി…മൊണ്ണസണ്ണി, പത്തു കൊല്ലം പ്രതിപക്ഷത്തത് ഇരുന്നപ്പോള്‍ നിന്നെയൊന്നും കണ്ടില്ലല്ലോ, ജയിച്ചപ്പോള്‍ ഇറങ്ങിയിരിക്കുന്നു… വഷളന്‍, ഇനി ഇവന്‍ എംഎല്‍എ ആകില്ല, മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സണ്ണി ജോസഫിനും അനില്‍കുമാറിനുമെതിരെ സൈബര്‍ ആക്രമണം

· · 1 min read
Share: Copied!

കൊച്ചി: മന്ത്രിസഭാ യോഗത്തിലെ തര്‍ക്കത്തിന് പിന്നാലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം. മുഖ്യമന്ത്രിക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച വൈദ്യുതി മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെതിരെയും മറ്റൊരു മന്ത്രിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എപി അനില്‍കുമാറിനെതിരെയുമാണ് രൂക്ഷമായ സൈബര്‍ ആക്രമണം തുടരുന്നത്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണെന്നാണ് കെസി വിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്നെന്നും യാതൊരു കൂടിയാലോചനകളും നടക്കുന്നില്ലെന്നും എപി അനില്‍ കുമാര്‍ തുറന്നു പറഞ്ഞിരുന്നു. സമാനമായ അഭിപ്രായമാണ് യോഗത്തില്‍ സണ്ണി ജോസഫും ആവര്‍ത്തിച്ചത്.

കെപിസിസി പ്രസിഡന്റായ താന്‍ പോലും കാര്യങ്ങള്‍ അറിയുന്നില്ലെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. മന്ത്രിസഭായോഗത്തില്‍ തര്‍ക്കമുണ്ടായ കാര്യം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച ഇരുവര്‍ക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം തുടരുന്നത്. എപി അനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ക്ക് കമന്റായി വരുന്നത് രൂക്ഷവിമര്‍ശനങ്ങളാണ്. ‘വണ്ടൂര്‍ കാര്‍ക്ക് പറ്റിയ അബദ്ധം… ഇങ്ങനെ ഗ്രൂപ്പ് കളിച്ചാല്‍ അടുത്ത പ്രാവശ്യം നിയമസഭ കാണില്ല’, ‘പത്തു കൊല്ലം പ്രതിപക്ഷത്തത് ഇരുന്നപ്പോള്‍ നിന്നെയൊന്നും കണ്ടില്ലല്ലോ പിണറായി യോട് പോരാടാന്‍.. ജയിച്ചപ്പോള്‍ ഇറങ്ങിയിരിക്കുന്നു.. വഷളന്‍’, ‘ഇനി ഇവന്‍ എംഎല്‍എ ആകില്ല’- എന്നിങ്ങനെ നീളുന്നു അനില്‍കുമാറിനെതിരായ കമന്റുകള്‍. സണ്ണി ജോസഫിനെതിരെയും സമാനമായ രീതിയില്‍ തന്നെയാണ് സൈബര്‍ ആക്രമണം.

‘വിഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ട മന്ത്രി…മൊണ്ണസണ്ണി’, ‘ഉള്ളത് പറയാലോ. താങ്കളെ പോലെ ഉള്ളവര്‍ കോണ്‍ഗ്രസ്സിന്റെ ശാപമാണ്. പുല്ലൂട്ടിയില്‍ കയറിയ നായയെ പോലെയാണ് പ്രവര്‍ത്തി. പുല്ല് തിന്നുകയുമില്ല, പശുവിനെ തിന്നാന്‍ അനുവദിക്കുകയുമില്ല. വിഡി സതീശനെ മര്യാദക്ക് ഭരിക്കാന്‍ അനുവദിക്കണം മിസ്റ്റര്‍’. ‘താങ്കള്‍ ഒരു വന്‍ പരാജയമാണ് മിനിസ്റ്റര്‍’ …ഇങ്ങനെ നീളുന്നു സണ്ണി ജോസഫിനെതിരെ വരുന്ന കമന്റുകള്‍. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്നാണ് സണ്ണി വിഭാഗം ആരോപിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണയ്ക്കുന്ന വിഭാഗം ചില നേതാക്കന്‍മാരെ ബോധപൂര്‍വം കരിവാരി തേക്കുകയാണ് ഈ സൈബര്‍ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കെസി പക്ഷനേതാക്കള്‍ പറയുന്നു.

BREAKING NEWS
"ദൈവത്തെയോർത്ത് ബിജെപി വിടരുത്, അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ, ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്, പ്ലീസ് അനിൽ ജീ... അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം, എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ"... അനിൽ ആൻ്റണി...
20 Nov 2026
BREAKING NEWS
'ഇത് കണ്ട് മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; പരിഹാസവുമായി ജയകൃഷ്ണൻ; ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് നിരാഹാരം അവസാസാനിപ്പിച്ചു; എൽപിഎസ്‌ടി സമരം തുടരും
20 Nov 2026
BREAKING NEWS
'നിന്നെ വെറുതെ വിടില്ലെടാ'... ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
20 Nov 2026
BREAKING NEWS
ഇളയ മകന്റെ വിവാഹം ശനിയാഴ്ച; കല്യാണപ്പന്തലിൽ അലങ്കാരപ്പണി നടക്കുന്നതിനിടെ വന്നത് പിതാവിന്റെ മരണവാർത്ത
20 Nov 2026