BREAKING NEWS

കെ സുധാകരന്റെ അനുയായി ആയ സുഹൈൽ മുൻപും നേതൃത്വത്തിനു തലവേദന, എ.കെ.ജി. സെന്റർ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതി, ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം വിളിച്ചുചേർത്ത് വിവാദത്തിലായി!! സ്വകാര്യ ആശുപത്രിയിൽനിന്ന് പത്തുലക്ഷം രൂപ തട്ടാൻ ശ്രമം, ഡിസിസി അംഗത്തെ പുറത്താക്കി കോൺഗ്രസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഡിസിസി അംഗത്തെ പുറത്താക്കി കോൺഗ്രസ്. തിരുവനന്തപുരം ഡിസിസി അംഗമായ സുഹൈൽ ഷാജഹാനെയാണ് കോൺഗ്രസ് പുറത്താക്കിയത്. ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ സുഹൈൽ ഷാജഹാനെ പേട്ട പോലീസ് പിടികൂടിയിരുന്നു. അറസ്റ്റിനു പിന്നാലെ ഇയാളെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽനിന്നു പുറത്താക്കി. കോൺഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാൽ സുഹൈൽ ഷാജഹാനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ എംഎൽഎ അറിയിച്ചു.

ആനയറയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരേ അപകീർത്തികരമായ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സുഹൈൽ ഇതു പിൻവലിക്കണമെങ്കിൽ പത്തു ലക്ഷം രൂപ നൽകണമെന്ന് ആശുപത്രി മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജ ദൃശ്യങ്ങളുപയോഗിച്ചായിരുന്നു ആശുപത്രിക്കെതിരേ വീഡിയോ തയ്യാറാക്കിയത്.

തുടർന്ന് തന്റെ പ്രൊഫൈലിലൂടെയും അല്ലാതെയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ട പണം നൽകാമെന്ന് ഇയാളോടു സമ്മതിച്ചെങ്കിലും ആശുപത്രി അധികൃതർ പോലീസിലും പരാതിപ്പെട്ടു. പണം കൈപ്പറ്റാനായി സുഹൈൽ ഇതേ ആശുപത്രിയിൽ എത്തിയപ്പോഴാണ് പേട്ട പോലീസ് ഇയാളെ പിടികൂടിയത്. കേസിൽ മൊത്തം അഞ്ചു പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.

അതേസമയം എകെജി. സെന്റർ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണിയാൾ. കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ അനുയായിയായ സുഹൈൽ ഇതിനുമുൻപും പലതവണ കോൺഗ്രസിനു തലവേദനയായിട്ടുണ്ട്. 2022-ൽ നടന്ന എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ മുഖ്യ പ്രതിയാണ് ഇയാൾ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സുഹൈൽ കൊച്ചിയിൽ കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം വിളിച്ചുചേർത്തത് വിവാദമായിരുന്നു. കെ. സുധാകരനും ഈ യോഗത്തിൽ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു.

“എനിക്ക് അല്ലാഹുവിലേക്ക് പോകണം, ഞാൻ പോയിക്കഴിഞ്ഞു, അവന്റെ വാഗ്ദാനമായ അന്ത്യം ഞാൻ കാണും, അല്ലാഹു അക്ബർ” വീഡിയോ സന്ദേശം… പിന്നാലെ കശ്മീർ താഴ്വരയിലെ അവസാന ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടത് തലയ്ക്ക് 15 ലക്ഷം പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ- Video

BREAKING NEWS
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഓടിനടന്ന് നടക്കാത്ത കാര്യങ്ങള്‍ വരെ നടത്തുമെന്ന് പറഞ്ഞയാളാണ്, എല്‍പിഎസ്ടി സമരത്തെ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം വി ഡി സതീശനാണ്, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
18 Nov 2026
BREAKING NEWS
“എനിക്ക് അല്ലാഹുവിലേക്ക് പോകണം, ഞാൻ പോയിക്കഴിഞ്ഞു, അവന്റെ വാഗ്ദാനമായ അന്ത്യം ഞാൻ കാണും, അല്ലാഹു അക്ബർ” വീഡിയോ സന്ദേശം... പിന്നാലെ കശ്മീർ താഴ്വരയിലെ അവസാന ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടത് തലയ്ക്ക് 15 ലക്ഷം പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ- Video
18 Nov 2026
BREAKING NEWS
ഈ പൊട്ടന്മാർക്ക് സയൻസ് അറിയില്ല, അതിലെ ആദ്യം മുതൽ അവസാനം വരെയുള്ള പൊട്ടന്മാർക്ക് ഒന്നുമറിയില്ല!! ഇനി ഈ മഹാന്മാരൊക്കെ വലിയ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തിട്ടാണോ സാമ്പിളെടുത്തതെന്ന് അറിയില്ല- ഇ–20 പെട്രോൾ വിവാദത്തിൽ പരിഹാസവുമായി സുരേഷ് ഗോപി
18 Nov 2026
BREAKING NEWS
സ്കൂട്ടറില്‍ ചരക്കുലോറിയിടിച്ചു, ദേഹത്തുകൂടി ടയര്‍ കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്
18 Nov 2026