BREAKING NEWS

ഈ പൊട്ടന്മാർക്ക് സയൻസ് അറിയില്ല, അതിലെ ആദ്യം മുതൽ അവസാനം വരെയുള്ള പൊട്ടന്മാർക്ക് ഒന്നുമറിയില്ല!! ഇനി ഈ മഹാന്മാരൊക്കെ വലിയ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തിട്ടാണോ സാമ്പിളെടുത്തതെന്ന് അറിയില്ല- ഇ–20 പെട്രോൾ വിവാദത്തിൽ പരിഹാസവുമായി സുരേഷ് ഗോപി

· · 1 min read
Share: Copied!

തൃശൂർ: ഇ–20 പെട്രോളിനെ വൃത്തികെട്ട രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഈ പൊട്ടൻമാർക്ക് അതിന്റെ സയൻസ് അറിയില്ലെന്നും പെട്രോളിനാെപ്പം മറ്റെന്തെങ്കിലും ചേർത്ത ശേഷമാണോ സാംപിളുകൾ പരിശോധിച്ചതെന്ന് അന്വേഷിക്കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എഥനോളിന്റെ അളവു സംബന്ധിച്ച് കേന്ദ്രസർക്കാരിന് റജിസ്റ്റേഡ് പരാതികളൊെന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ സിബിഐ അന്വേഷണമുണ്ടാവും. അപ്പോൾ ചിലർ സിബിഐക്കെതിരെ തിരിയുമെന്നും ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം

ശാസ്ത്രം അറിയാത്തവരാണ് പ്രതഷേധവുമായി രംഗത്തെത്തുന്നത് . ഇ20യെക്കുറിച്ച് കൃത്യമായ കാര്യമാണ് പറഞ്ഞത്. 20 ക്രോസ് ചെയ്യുന്ന അവസ്ഥ ഇന്ത്യയിലില്ല. ദുഷിച്ച രാഷ്ട്രീയ ശക്തികളാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഈ പൊട്ടന്മാർക്ക് ഇതിന്റെ സയൻസ് അറിയില്ല. ഇനി ഈ മഹാന്മാരൊക്കെ വലിയ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തിട്ടാണോ സാമ്പിളെടുത്തതെന്ന് അറിയില്ല. അതിലെ ആദ്യം മുതൽ അവസാനം വരെയുള്ള പൊട്ടന്മാർക്ക് ഒന്നുമറിയില്ലെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരിഹാസം.

സ്കൂട്ടറില്‍ ചരക്കുലോറിയിടിച്ചു, ദേഹത്തുകൂടി ടയര്‍ കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്

BREAKING NEWS
കെ സുധാകരന്റെ അനുയായി ആയ സുഹൈൽ മുൻപും നേതൃത്വത്തിനു തലവേദന, എ.കെ.ജി. സെന്റർ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതി, ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം വിളിച്ചുചേർത്ത് വിവാദത്തിലായി!! സ്വകാര്യ ആശുപത്രിയിൽനിന്ന് പത്തുലക്ഷം രൂപ തട്ടാൻ ശ്രമം, ഡിസിസി അംഗത്തെ പ...
18 Nov 2026
BREAKING NEWS
“എനിക്ക് അല്ലാഹുവിലേക്ക് പോകണം, ഞാൻ പോയിക്കഴിഞ്ഞു, അവന്റെ വാഗ്ദാനമായ അന്ത്യം ഞാൻ കാണും, അല്ലാഹു അക്ബർ” വീഡിയോ സന്ദേശം... പിന്നാലെ കശ്മീർ താഴ്വരയിലെ അവസാന ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടത് തലയ്ക്ക് 15 ലക്ഷം പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ- Video
18 Nov 2026
BREAKING NEWS
സ്കൂട്ടറില്‍ ചരക്കുലോറിയിടിച്ചു, ദേഹത്തുകൂടി ടയര്‍ കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്
18 Nov 2026
BREAKING NEWS
രണ്ട് ആണ്‍മക്കളെയും കനാലിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്
18 Nov 2026